മട്ടാഞ്ചേരി: ലോകാരോഗ്യദിന സന്ദേശവുമായി പൈതൃകനഗരിയില് കൂട്ട നടത്തം നടത്തി. ഫോര്‍ട്ടു കൊച്ചി വെളിയില്‍ നിന്ന് തുടങ്ങിയ കൂട്ട നടത്തം ചീനവല സ്ക്വയറിലെത്തി സമാപിച്ചു. വിവിധ സംഘട നകളുടെ ആഭിമുഖ്യത്തില്‍ നടന്ന കൂട്ട നടത്തം ഐഎന്‍എസ് ദ്രോണാചാര്യയിലെ ക്യാപ്റ്റന്‍ ഷാജി കൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
ഐഎംഎ ഇന്ത്യന്‍ നേവി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. കേരള പോലീസ്, ശാന്തിഗിരി ആശ്രമം ഗൗതം ആശുപത്രി റസിഡന്റ്സ് അസോസി യേഷനുകള്‍ എന്നിവര്‍ ലോകാരോഗ്യദിന പരിപാടികള്‍ പങ്കെടുത്തു.
ശാന്തിഗിരി ആശ്രമസ്വാമി ജ്യോതി ചന്ദ്രജജാനതപസ്വി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യു, ഐഎംഎ പ്രസിഡന്റ് ഡോ: ദിലീപ് കുമാര്‍, ഭരത് എന്‍. ഖോന, ക്യാപ്റ്റന്‍ മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.’ഡോ: ലാല്ജിസന്ദേശം നല്കി. സൗജന്യ രോഗ പരിശോധന പ്രഭാഷണം എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: