ഒറ്റപ്പാലം : പി.വി കുഞ്ഞുണ്ണി നായര്‍ സ്മാരകം സി.പി.ഐ..ദുരുപയോഗപ്പെടുത്തുന്നു. സ്വാതന്ത്ര്യ സമര സേനാനിയും, എം.എല്‍.എ.യുമായിരുന്ന പി.വി.കുഞ്ഞുണ്ണിനായര്ക്ക് സ്മാരകമായി ടൗണ്‍ ഹാള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് സി.പി.ഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസും, അവര്‍ വാടകക്കു കൊടുത്തിരിക്കുന്ന വ്യാപാര സ്ഥാപനവുമാണു പ്രവര്‍ത്തിക്കുന്നത്.
1997ല്‍ ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനുസമീപം 10 സെന്റ് സ്ഥലം ടൗണ്‍ഹാള്‍ നിര്‍മ്മിക്കുന്നതിനു സര്‍ക്കാര്‍ അനുവദിച്ചത്.പി. ഡബ്ലിയൂ .ഡി .യുടെ കൈവശമുണ്ടായിരുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കി. സൗജന്യമായി പതിച്ചു നല്കിയ ഭൂമി കുഞ്ഞുണ്ണിനായര്‍ സ്മാരക ടൗണ്‍ ഹാളിനു മാത്രമേ ഉപയോഗിക്കാന്‍ പാടൊള്ളുയെന്നു വ്യവസ്ഥ ഉണ്ടായിരുന്നു.
എന്നാല്‍ വ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ട് പാര്‍ട്ടി ഓഫീസും, പാര്‍ട്ടിക്ക് പ്രതിമാസ വരുമാനം ലഭിക്കത്തക്ക രീതിയില്‍ വ്യാപാര സ്ഥാപനത്തിനു വാടകക്കു കൊടുക്കുകയുമാണ് ഇപ്പോള്‍ സി.പി.ഐ. ചെയ്തു കൊണ്ടിരിക്കുന്നത്. 1997ല്‍ കേരള സര്‍ക്കാര്‍ ഒറ്റപ്പാലം തദ്ദേശസ്വയംഭരണ വകുപ്പിനാണു ടൗണ്‍ഹാള്‍ നിര്‍മ്മിക്കാന്‍ ഭൂമി പതിച്ചു കൊടുക്കേണ്ടിയിരുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനു ഭൂമി പതിച്ചു നല്കിയതു കാരണം മഹാനായ കുഞ്ഞുണ്ണി നായരുടെ പേരില്‍ ദുരുപയോഗപ്പെടുത്തി പാര്‍ട്ടിക്ക് വരുമാനമുണ്ടാകത്തക്ക രീതിയില്‍ പൊതു സ്ഥലം ദുരുയോഗം ചെയ്യുന്നതിനെതിരെ നല്കിയ പരാതിയാല്‍ മാര്‍ച്ച് 20നു കലക്ടറുടെ ചേംബറില്‍ സി.പി.ഐ. മണ്ഡലം പസിഡന്റ്, സെക്രട്ടറി, വ്യാപാര സ്ഥാപന ഉടമ, സ്മാരക ഭാരവാഹി തുടങ്ങിയവരെ ഹിയറിംഗിനു വിളിച്ചിരുന്നു. എന്നാല്‍ ഇവര്‍ പങ്കു കൊള്ളാത്തതിനാല്‍ ഏപ്രില്‍ 20ലേക്ക് മാറ്റുകയുണ്ടായി.
മുന്‍ എം.എല്‍.എ.യും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കുഞ്ഞുണ്ണി നായരെ ഒരു പാര്‍ട്ടി യുടെയും, വ്യാപാരസ്ഥാപനത്തിന്റെയും പേരിലൂടെ സ്മരിക്കാനാണു ഒറ്റപ്പാലക്കാര്ക്കു വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: