പുതുവത്സരം പിറന്നിരിക്കുന്നു, എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരട്ടെയെന്ന് ആശംസിക്കുന്നു.
സാങ്കേതികത്വത്തിന്റെ നൂറ്റാണ്ടാണ് കടന്നു പോകുന്നത്. ഇന്ത്യന്‍ റെയില്‍വേയ്ക്കും ഈ വര്‍ഷം പുതിയൊരു അദ്ധ്യായമായി മാറട്ടെ. അതിനുള്ള നൂതന നടപടി ക്രമങ്ങള്‍ ആവിഷ്ക്കരിച്ചു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വമാണ് ഇന്ത്യന്‍ റെയില്‍വേയില്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ട് വരാന്‍ പ്രേരണ നല്‍കുന്നത്. ഗതി, പ്രഗതി എന്നീ രണ്ട് തത്വങ്ങളാണ് റെയില്‍വേയുടെ പുതുമ നിറഞ്ഞ മാറ്റങ്ങള്‍ക്ക് നിതാന്തമാകുക.
നാഴികക്കല്ലുകളെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റെയില്‍വേയില്‍ നടപ്പാക്കാനായി. അതിന്റെ ബാക്കി പത്രമെന്നൊണമാണ് പുതിയ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങി പോകാതെ കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
നമ്മുടെ സഹപൗരന്മാരുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുക. സുരക്ഷ മെച്ചപ്പെടുത്തുക, വേഗത മെച്ചപ്പെടുത്തുക, യാത്രക്കാര്‍ക്കുള്ള പുതിയ സുഖ സൗകര്യങ്ങള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പുതിയ ട്രെയിന്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുക തുടങ്ങീ കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.
അടുത്തിടെ ഉണ്ടായ ട്രെയിന്‍ അപകടങ്ങള്‍ വാക്കുകള്‍ക്കപ്പുറം വേദന നല്‍കുന്നതാണ്. റെയില്‍വേയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ താന്‍ അധികാരത്തിലെത്തിയ നാള് മുതല്‍ ശ്രമിക്കുന്നതാണ്. വ്യവസ്ഥാപിതമായ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വര്‍ഷങ്ങള്‍ കാലതാമസമെടുക്കും. എങ്കിലും ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അതില്‍ ചിലതാണ്:-
- സുരക്ഷയ്ക്ക് ആവശ്യമായ തുക വര്‍ധിപ്പിക്കും. 2015-16 വര്‍ഷ കാലയളവില്‍ 46,048 കോടി രൂപയായിരുന്നു സുരക്ഷാ ആവശ്യങ്ങള്‍ക്കായി നീക്കി വച്ചിരുന്നത്. ഇത് 53,727 കോടിയായി ഉയര്‍ത്തും.
- റെയില്‍പാതകള്‍ പുതുക്കും
- ആളില്ലാ ലെവല്‍ക്രോസുകള്‍ 2019ഓടു കൂടി പൂര്‍ണമായും ഇല്ലാതാക്കും.
- അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മികച്ച ആധുനിക സൗകര്യങ്ങളോടെയുള്ള കോച്ചുകള്‍ പുറത്തിറക്കും.
- ജപ്പാന്, കൊറിയന്‍ റെയില്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
- റെയില്‍പാതകളിലെ വിള്ളലുകള്‍ കണ്ടെത്തുന്നതിന് അള്‍ട്രാസോണിക്ക് റെയില്‍ സംവിധാനം കൊണ്ട് വരും
- ട്രെയിനുകള്‍ കൂട്ടിമുട്ടി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സംവിധാനം കൊണ്ട് വരും.
റെയില്‍വെയില്‍ നമ്മുടെ നേട്ടങ്ങളില്‍ ചിലത്:-
- ന്യൂദല്‍ഹിയിലെ ഗോരഖ്പൂര്‍- ആനന്ദ് വിഹാര്‍ പാതയില്‍ ഹംസഫര്‍ എക്സ്പ്രസ് കൊണ്ടു വന്നു. ജിപിഎസ് സൗകര്യങ്ങളോടു കൂടിയ മുഴുവന്‍ എയര്‍ കണ്ടീഷനോടു കൂടിയ ട്രെയിനാണ് ഹംസഫര്‍. നിരക്കനുസരിച്ചാകും ഇതിലെ സുഖ സൗകര്യങ്ങള്‍.
- ജനറല്‍ കോച്ചുകള്‍ പുതുക്കി ദീനദയാല്‍ കോച്ചുകളാക്കി മാറ്റി. ഇതില്‍ ശുദ്ധമായ കുടിവെള്ളം, മികച്ച ഡിസൈനുകളോടു കൂടിയ സീറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
- അടുത്ത രണ്ട് മാസത്തിനുള്ളില്‍ തേജസ് ട്രെയിനുകള്‍ തയ്യാറാക്കും.
- രാജ്യത്തെ 100 സ്റ്റേഷനുകളില്‍ വൈഫൈ കണക്ഷന് ലഭ്യമാണ്. അടുത്ത വര്‍ഷം ഇതിന്റെ പരിധി 200 ആയി ഉയര്‍ത്തും.
- സ്മാര്‍ട്ട് സ്റ്റേഷനുകള്‍ക്ക് വേണ്ടിയുള്ള കരാറുകള്‍ ഒപ്പു വച്ചു.
- നാഷണല്‍ എനര്‍ജി കണ്സെര്വേഷന്റെ 27 അവാര്‍ഡുകള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചു.
- 2015-16 കാലയളവില്‍ 1730 കിലോ മീറ്റര്‍ ദൂരം വൈദ്യുതി വല്ക്കരിച്ചു. 2009-14 കാലത്ത് 1184 കിലോമീറ്റര്‍ മാത്രമാണ് വൈദ്യുതിവല്‍ക്കരിച്ചത്.
- രാമേശ്വരം-മനമധുരൈ സെക്ഷനില്‍ ഗ്രീന്‍ റെയില്‍ കോറിഡോര്‍ കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചു. ഇത് മാലിന്യം ഇല്ലാതാക്കാനുതകും.
- 15000ത്തിലധികം ബയോ ടോയിലറ്റുകള്‍ സ്ഥാപിച്ചു.
- ഇ-ക്യാറ്ററിംഗ്, ഇ-ബെഡ് റോള്‍, ഇ- വീല്‍ചെയര്‍ എന്നിവ കൊണ്ടു വന്നു.
- റിസര്‍വേഷനോടു കൂടിയ താമസസൗകര്യം വര്‍ധിപ്പിച്ചു.
- 94 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വേ പരീക്ഷയെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: