ന്യൂദല്‍ഹി: തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍ സര്‍വകലാശാലയാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചു. ജമ്മുകശ്മീര്‍, പഞ്ചാബ്, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എയിംസ് മാതൃകയിലെ ആശുപത്രി കേരളത്തില്‍ ഇല്ലാത്തതിനാല്‍ എയിംസ് അനുവദിച്ചില്ല. ബീഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം അനുവദിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്റ് അനിമേഷന്‍ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: