ക്യാ…മറ സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദി രണ്ട് കാംബോജിയില്‍ കേരളനടനം മത്സരം നടക്കുമ്പോള്‍
കാണികളുടെ കാഴ്ച മുടക്കി അണിനിരന്ന ചാനല്‍ ക്യാമറക്കാര്‍
കലോത്സവ മത്സരങ്ങളില്‍ പ്രധാന വില്ലന്‍ ക്യാമറ തന്നെയെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. മിക്ക മത്സരവേദികളിലും മുന്‍നിരയില്‍ പ്രേക്ഷകര്‍ക്ക് തടസ്സമാകുന്ന നിലയില്‍ കസേരകള്‍ അടുക്കി വെച്ച് ഇരിക്കുന്ന ക്യാമറക്കണ്ണുകള്‍ ഒരു മത്സരവും മര്യാദയ്‌ക്ക് കാണാന്‍ സമ്മതിക്കുന്നില്ലെന്നതാണ് കാണികളുടെ സങ്കടം.
ക്യാമറ കാരണം പുറകില്‍ ഇരിക്കുന്ന ആര്‍ക്കും വേദിയില്‍ നടക്കുന്ന മത്സരങ്ങള്‍ കൃത്യമായി കാണാന്‍ കഴിയാത്ത അവസ്ഥയാണ്. പലരും ഏന്തിവലിഞ്ഞ് നോക്കുന്നത് സ്ഥിരം കാഴ്‌ച്ചയാണ്. ഇന്നലെ രണ്ടാം വേദിയില്‍ നടന്ന മത്സരങ്ങള്‍ക്ക് ഏറ്റവും മുന്നില്‍ വളരെ ഉയരത്തില്‍ ക്യാമറകള്‍ സ്ഥാനം പിടിച്ചതോടെ പുറകില്‍ നിന്ന് ആളുകള്‍ അപ്രത്യക്ഷമായിത്തുടങ്ങിയത് മത്സരത്തിന്റെ തന്നെ നിറം കെടുത്തിയിരുന്നു.
















