പട്ടാമ്പി സിജിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഭിഷേകം നാടകത്തിലാണ് ഇരട്ടസഹോദരിമാര്‍ ഇരട്ടകളുടെ രംഗഭാഷയവതരിപ്പിച്ചത്. അവര്‍ ബാലിസുഗ്രീവന്മാരായി. ബാലിയായി രംഗത്തുവന്നത് ഒമ്പതാംക്ലാസുകാരി ഭാഗ്യ. സുഗ്രീവനായി രംഗത്തുവന്ന ഭവ്യയും ഒമ്പതാംക്ലാസില്‍ തന്നെ. രണ്ടാംക്ലാസ് മുതല്‍ സംസ്‌കൃതം പഠിക്കുന്നതിന്റെ ഗുണം നാടകാവതരണത്തില്‍ ഏറെ ഗുണം ചെയ്തതെന്ന് ഭവ്യയും ഭാഗ്യയും ഒറ്റ സ്വരത്തില്‍പറഞ്ഞു.
കാറല്‍മണ്ണയില്‍ എ.കെ. ഭാസ്‌കരന്റെയും പി.രജനിയുടെയും ഇരട്ട ഭാഗ്യമാണ് ഇരുവരും. ദാസനാടകമായ അഭിഷേകം നാടകമവതരിപ്പിച്ച് പാലക്കാട് ജില്ലാ കലോത്സവത്തില്‍ ഭാഗ്യ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളാണെങ്കിലും സംസ്‌കൃതം പ്രധാന ഭാഷയായും രണ്ടാം ഭാഷ മലയാളവും ഈ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് മാനേജര്‍ ടി.വി. വേലായുധന്‍ പറഞ്ഞു.
















