റിയോഡി ജനീറോ: ബാഡ്മിന്‍റണ്‍ വനിതാ ഡബ്ള്‍സിലെ ഇന്ത്യൻ പ്രതീക്ഷകളായിരുന്ന ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ സഖ്യത്തിന് തോൽവി. നെതര്‍ലന്‍ഡ്സ് ജോഡികളായ സെലീന പീക്, ഏഫ്ജെ മസ്കൻസ് എന്നിവരാണ് ഇന്ത്യയെ തോൽപിച്ചത്.
സ്കോർ 16-21, 21-16, 17-21. ആദ്യ ഗെയിം ഡച്ച് സഖ്യം നേടിയെങ്കിലും രണ്ടാം ഗെയിമിൽ ഇന്ത്യൻ സഖ്യം വിജയം നേടി. നിർണായകമായ മൂന്നാം ഗെയിമിൽ ഡച്ച് സഖ്യം ശക്തമായി തിരികെ വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: