റിയോ ഡി ജനീറോ: പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിങ് യാദവിന് അന്താരാഷ്ട്ര കായിക കോടതിയുടെ വിലക്ക്. നാല് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനാകാതെ നര്‍സിങ് മടങ്ങുകയാണ്.
ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നര്‍സിങിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ ഡോപ്പിങ് ടെസ്റ്റില്‍ പരാജയപ്പെട്ടത് എന്നായിരുന്നു നര്‍സിങിന്റെ വാദം. ഇതിനെ സാധൂകരിയ്ക്കുന്ന ചില തെളിവുകളും പുറത്ത് വന്നിരുന്നു. നര്‍സിങിന്റെ വാദം ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി(നാഡ) അംഗീകരിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒളിമ്പിക്സില്‍ മത്സരിയ്ക്കുന്നതിന് അനുമതിയും നല്കി.
എന്നാല്‍ ദേശീയ ഏജന്‍സിയുടെ തീരുമാനത്തെ രാജ്യാന്തര ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി(വാഡ) ചോദ്യം ചെയ്തു. നര്‍സിങ് ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കാണിച്ച് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചു.
കോടതി നര്‍സിങിന്റെ വാദങ്ങള്‍ ഒന്നും തന്നെ അംഗീകരിച്ചില്ല. അടിയന്തരമായി വിലക്ക് ഏല്പ്പെടുത്താനായിരുന്നു കോടതിയുടെ ഉത്തരവ്.
അതേസമയം ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹങ്ങളാണ് കോടതിയുടെ വിധിയോടെ തകര്‍ന്നതെന്ന് നര്‍സിങ് യാദവ് പ്രതികരിച്ചു. താന്‍ നിരപരാധിയാണ്. അത് തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നര്‍സിങ് വ്യക്തമാക്കി.
ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി മാസങ്ങളായി കഠിനമായ പരിശ്രമത്തിലായിരുന്നു താനെന്ന് നര്‍സിങ് പറയുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടി ഗോദയിലിറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് വര്‍ഷത്തേക്ക് വിലക്കിയ തീരുമാനത്തിനെതിരെ അപ്പീല്‍ പോകും. സംഭവത്തില്‍ ഗൂഡാലോചന നടന്നതായി തെളിയിക്കാന്‍ കഴിയും. തനിക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനം രാജ്യാന്തര കായിക കോടതി പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 19 ന് ആയിരുന്നു 74 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ നര്‍സിങ് യാദവ് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: