ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുമ്പന്മാരായ ചെല്‍സി പോയിന്റ് ടേബിളില്‍ ആധിപത്യം കാത്തു. ഈഡന് ഹസാര്‍ഡിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡറിന്റെ ബലത്തില്‍ വെസ്റ്റ്ഹാമിനെ 1-0ത്തിന് കീഴടക്കി ചെല്‍സി (63 പോയിന്റ്) മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള (58) വ്യത്യാസം അഞ്ചായി നിലനിര്‍ത്തി.
നിരവധി അവസരങ്ങള്‍ തുലച്ച ചെല്‍സിക്കുവേണ്ടി 22-ാം മിനിറ്റിലാണ് ഹസാര്‍ഡ് മൂര്ച്ചകാട്ടിയത്. ഗോളി തിബൂട്ട് കോര്‍ട്ടോയിസിന്റെ സേവുകളും നീലപ്പടയെ കാത്തു. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലെയ്സെസ്റ്ററിനെയും (2-0) ആഴ്സനല്‍ ക്യൂപിആറിനെയും (2-1) സ്റ്റോക്ക് എവര്‍ട്ടനെയും (2-0) ടോട്ടനം സ്വാന്‍സിയെയും (3-2) ലിവര്‍പൂള്‍ ബേണ്‍ലിയെയും തോല്‍പ്പിച്ചു (2-0). ലെയ്സെസ്റ്ററിനെതിരെ സിറ്റിക്കുവേണ്ടി ഡേവിഡ് സില്‍വയും ജെയിംസ് മില്‍നറും സ്കോര്‍ ചെയ്തു. ന്യൂകാസിലിനോടുള്ള കളിയില്‍ ആഷ്ലി യങ് മാന്‍.യുവിന്റെ ഗോളടി വീരന്.
ലിവര്‍പൂളിനായി ജോര്ഡാന് ഹെന്‍ഡേഴ്സനും ഡാനിയേല്‍ സ്റ്റര്‍ഡിജും ബേണ്‍ലിയുടെ വലയില്‍ പന്തെത്തിച്ചു. ആഴ്സനലും (54 പോയിന്റ്) മാന്‍.യുവും (53) മൂന്നും നാലും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: