കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ കാട്ടിക്കുളം ടൗണിന് ഒരു കാലത്ത് ജലം നല്‍കിവന്ന പൊതുകിനര് ഇന്ന് അവഗണനയില്‍ .ജല ദൗര്‍ലഭ്യത്താല്‍ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ട മോടുമ്പോഴും പഴയ ഈ പാല പിടിക കിണറിന് ജലസമ്യദ്ധിക്ക് കുറവൊന്നുമില്ല.എന്നാല്എന്തിന്നും കുഴല്‍കിണറിനെ ആശ്രയിക്കുകയും അതിന്റെ അപകടത്തെകുറിച്ച് അറിയുകയും ചെയ്യുന്ന അധി
കൃതര്‍ ഈ പഴയ കിണര്‍ നന്നാക്കുന്നതിന്നായി ഒന്നും തന്നെ ചെയുന്നില്ല.ഈ കിണര്‍ നന്നാക്കിയാല്‍ ഉപകാരപെടുന്നവരായി ധാരാളം പ്രദേശവാസികളുണ്ട്.എടയൂര്‍കുന്ന്, വെള്ളാംചേരി, കാട്ടിക്കുളത്തിന്റെ ചില ഭാഗങ്ള് ഇവിടേയുള്ളവര്ക്കെല്ലാം ഈ വെള്ളം ഉപകാരപ്പെടും.എന്നാല്‍ പരിസരവാസികളുടെ മാലിന്യങ്ങ ള്‍ നിക്ഷേപിക്കാനുള്ള ഒരു പൊതു സ്ഥലമായി ഇന്നി കിണര്‍ മാറികൊണ്ടിരിക്കുന്നു .എത്രയും പെട്ടന്ന് ഈ കിണര്‍ നന്നാക്കി ജനങ്ങള്ക്ക്ഉപകാരപെടുന്നതാക്കി തിര്‍ത്താല്‍ മേല്‍ പറഞ്ഞ സ്ഥലങ്ങളിലെ ജലക്ഷാമത്തിന് പൂര്‍ണ പരിഹാരം കാണാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: