മാനന്തവാടി:മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റ് ആസ്ഥാനമന്ദിരമായ വ്യാപാര ഭവനിൽ പ്രത്യേകം സജ്ജീകരിച്ച് നവീകരിച്ച മർച്ചന്റ്സ് അസോസിയേഷൻ ഓഫീസിന്റെ ഉദ്ഘാടനം എപ്രിൽ 10ന് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 11 മണിക്ക് ഓഫീസ് ഉദ്ഘാടനം അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ടി.നസീറുദ്ദീൻ നിർവ്വഹിക്കും.നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ് മുഖ്യാതിഥിയാകും.വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. പത്രസമ്മേളനത്തിൽ കെ.ഉസ്മാൻ, പി.വി.മഹേഷ്, എം.കെ.ശിഹാബുദ്ദീൻ ,കെ.ഷാനു എന്നിവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: