പത്തനാപുരം: സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കലഞ്ഞൂര്‍ വാഴപ്പാറയില്‍ ആരം’ിച്ച ഔഷധസസ്യപാര്‍ക്കിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. ഇതോടെ ലക്ഷകണക്കിന് രൂപ ചിലവഴിച്ച് നിര്‍മ്മാണം ആരം’ിച്ച പാര്‍ക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വകുപ്പ് ഏറ്റെടുത്ത സ്ഥലത്ത് ഔഷധ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കുകയും സന്ദര്‍ശകര്‍ക്ക് ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കുകയും ചെറിയ കുളങ്ങള്‍, കൃത്രിമവെള്ളച്ചാട്ടം എന്നിവ നിര്‍മ്മിച്ച് ഇക്കോടൂറിസം ആക്കുകയായിരുന്നു ലക്ഷ്യം.
ഇതിന്റെ നിര്‍മ്മാണ ഉദ്ഘാടനത്തിന് വന്‍തുകയാണ് ചിലവാക്കിയത്. ദേശീയ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, വനം വകുപ്പ് എന്നിവയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മ്മാണം ആരം’ിച്ചത്. കോന്നി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ വാഴപ്പാറക്ക് സമീപത്തെ പഴയ തടി ഡിപ്പോയിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം ആരം’ിച്ചത്. സോഷ്യല്‍ ഫോറസ്ട്രിയാണ് ഔഷധസസ്യ നഴ്‌സറി തുടങ്ങിയത്.
തുടര്‍ന്ന് അഞ്ച് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. ചന്ദനം, വേപ്പ്, രക്തചന്ദനം തുടങ്ങി കുറുന്തോട്ടി വരെ ഇവിടെ നട്ടുപിടിപ്പിച്ചു. വലിയ മരങ്ങളില്‍ ആകര്‍ഷകമായ രീതിയിലാണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കുളങ്ങളുടെ നിര്‍മ്മാണം ആരം’ിച്ചെങ്കിലും പിന്നീട് പണി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ക്ക് ഇപ്പോള്‍ കാടുകയറിയ അവസ്ഥയാണ്. നഴ്‌സറി ഷെഡുകളും തകര്‍ന്ന അവസ്ഥയിലാണ്. വന സംരക്ഷണ സമിതിയുടെ പേരിലായിരുന്നു നിര്‍മ്മാണം നടത്തി പണം മാറിയെടുത്തത്.
















