തളിപ്പറമ്പ്: അന്യമതക്കാരിയായ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. അടിക്കും പാറയിലെ കെ.ടി.മന്‍സൂര്‍ (26) ആണ് അറസ്റ്റിലായത്. കോട്ടക്കല്‍ എച്ച്എംഎസ് ആശുപത്രി ജീവനക്കാരനാണ് മന്‍സൂര്‍. സംഭവത്തിന് ശേഷം ജോലിസ്ഥലത്തേക്ക് പോയ മന്‍സൂറിനെ അവിടെവെച്ച് വ്യാഴാഴ്ച രാത്രിയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 4ന് ഉച്ചക്ക് 1.30ഓടെയാണ് തളിപ്പറമ്പ് സര്‍സ്സയ്യ്ദ് കോളേജ് ബിഎ ഹിസ്റ്ററി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആലക്കോട് അരങ്ങം വട്ടക്കയത്തെ കുമ്പളംതാനത്ത് ലാല്‍ജിത്ത് കെ.സുരേഷിനെ ഒരുസംഘം മുസ്ലീം മത തീവ്രവാദികള്‍ കാറില്‍തട്ടിക്കൊണ്ടുപോയി അക്രമിച്ചത്. പ്ല്ടുവരെ ഒരുമിച്ച് പഠിക്കുകയും ഇപ്പോള്‍ സര്‍സയ്യിദ് കോളേജില്‍ പഠിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയോട് സംസാരിച്ചതിനായിരുന്നു അക്രമം. സംഭവവുമായി ബന്ധപ്പെട്ട നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേസിലെ ഒന്നാം പ്രതി തളിപ്പറമ്പ് മൊയ്ദീന്‍ പള്ളിക്ക് സമീപത്തെ സി.പി.ഹൗസില്‍ മുഹമ്മദ് താഹയാണ് ലാല്‍ജിത്തിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിയത്. അള്ളാംകുളം ഗ്രൗണ്ടില്‍വെച്ചാണ് ഇയാളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അവശനായ ലാല്‍ജിത്തിനെ കാറില്‍ കയറ്റി ഫാറൂഖ് നഗറിലെ ഗ്രൗണ്ടിലെത്തിച്ചു. ഇവര്‍ ഫോണ്‍ ചെയ്ത് അള്ളാം കുളം മണ്ടേന്‍കണ്ടിരകത്ത് മജീദ്, ഫാറൂക്ക് നഗറിലെ പൊടിയില്‍ കെ.താഹ യാസിന്‍, പുഷ്പഗിരി സാജ് മഹല്ലിലെ സഞ്ജിത് സയ്യ്ദ് എന്നിവരെ ഇവിടെക്ക് വരുത്തി. ഇവര്‍ വീണ്ടും ലാല്‍ജിത്തിനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ലാല്‍ജിത്തിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം ഉപേക്ഷിച്ചു.
പ്രതികള്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ സഞ്ജിത്ത് സയ്യ്ദ് നിരവധി കേസുകളിലെ പ്രതിയാണ്. മജീദ് സദാചാര ഗുണ്ടാ ആക്രമ കേസിലും പ്രതിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും അഞ്ചോളം പ്രതികള്‍ ഉള്ളതായാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇവരെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവവര്‍ എല്ലാവരും റിമാന്റിലാണ്.
















