തൊടുപുഴ: 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്രമന്ത്രിമാരും എംപിമാരും രാജ്യത്തെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി പി ആര്‍ ചൗധരി ഇന്നും നാളെയും ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും. 2014 ലെ പൊതു തെരെഞ്ഞെടുപ്പില്‍ വിജയിക്കാത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പര്യടന പരിപാടി.
ഇന്നു രാവിലെ ഇടുക്കി ജില്ലയില്‍ എത്തുന്ന മന്ത്രി ആദ്യം മൂന്നാറിലെ കയ്യേറ്റ ഭൂമികള്‍ സന്ദര്‍ശിക്കും. ഇന്ന് രാവിലെ 11 മണിക്ക് മൂന്നാര്‍ സന്ദര്‍ശിക്കുന്ന മന്ത്രി 12.40 ന് മൂന്നാറില്‍ മാധ്യമ പ്രവര്‍ത്തകരെ കാണും. ഉച്ചകഴിഞ്ഞ് 3 മണിക്ക് അടിമാലി ബാങ്ക് ഹാളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്തതിനു ശേഷം വൈകിട്ട് 6 മണിക്ക് തൊടുപുഴയില്‍ എത്തും.
നാളെ രാവിലെ 11 മണിക്ക് നടക്കുന്ന സുഹൃത്‌സംഗമത്തില്‍ പൗരപ്രമുഖരുമായും മന്ത്രി ആശയവിനിമയം നടത്തും..
ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ ഭാരവാഹി യോഗത്തില്‍ പങ്കെടുക്കും
















