പീരുമേട്: വള്ളക്കടവില്‍ നിന്നും ഗവിയിലേയ്‌ക്ക് സര്‍വ്വീസ് നടത്തുന്ന ബസിന്റെ വരുമാനം അത് വാങ്ങി നല്‍കിയവര്‍ക്ക് നല്‍കാതെ വനംവകുപ്പ് ഒളിച്ച് കളിക്കുന്നതായി ആക്ഷേപം.
മിനി ബസിന്റെ വരുമാനം വള്ളക്കടവ് ഇഡിസിയ്‌ക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു വണ്ടി വാങ്ങിയത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ഇഡിസിയുടെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ചാണ് നാല് വര്‍ഷം മുമ്പ് ബസ് വാങ്ങിയത്. അന്ന് ഇതിന്റെ ഉദ്ഘാടന വേളയിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ ഐപിഎസ് ഇങ്ങനെ ലാഭവിഹിതം ഇഡിസി നല്‍കുമെന്ന് പറഞ്ഞത്. ദിനംപ്രതി നൂറ്കണക്കിന് വിദേശ സ്വദേശ ടൂറിസ്റ്റുകളാണ് വണ്ടിപ്പെരിയാര്‍ വഴി ഗവിയിലേയ്‌ക്ക് പോകുന്നത്. ഒരുദിവസം മൂന്ന് ട്രിപ്പുകളാണ് ടൂറിസ്റ്റുകളുമായി വള്ളക്കടവില്‍ നിന്നും ഗവിയ്‌ക്ക് പോകുന്നത്. ടൂറിസ്റ്റുകളുമായി വരുന്നവരുടെ വാഹനം വള്ളക്കടവ് വരെയാണ് പോകാന്‍ കഴിയു. ഇവിടെ നിന്നും ഒര
ാള്‍ക്ക് 308 രൂപ നല്‍കി ഈ ബസില്‍ വേണം ഗവി കാണുന്നതിന് പോകാന്‍. ഗവി സര്‍വ്വീസ് വന്‍ ലാഭകരമായാണ് പോകുന്നത്.
സര്‍വ്വീസ് തുടങ്ങി ഒന്നരവര്‍ഷത്തിനുള്ളില്‍ തന്നെ ഇവര്‍ രണ്ട് ഗഡുക്കളായി ഇഡിസിയില്‍ നിന്നും വാങ്ങിയ തുക തിരികെ നല്‍കുകയും ചെയ്തതല്ലാതെ ഇതിന്റെ ലാഭവിഹിതം ഒട്ടും തന്നെ നല്‍കിയതുമില്ല. ഇപ്പോള്‍ ലക്ഷങ്ങള്‍ വനംവികസന കോര്‍പ്പറേഷന് വരുമാനവുമുണ്ട്.
















