തൊടുപുഴ: ന്യൂമാന്‍ കോളേജില്‍ സമരത്തിന്റെ മറവില്‍ അക്രമം നടത്തിയ എസ്എഫ്ഐ നേതാക്കളെ തൊടുപുഴ പോലീസ് പിടികൂടി. ജില്ലാ സെക്രട്ടറി ശരത് എം എസ്, ജോയിന്റ് സെക്രട്ടറിമാരായ ജിതിന് ബോസ്, അബിന്‍ രാജേന്ദ്രന് എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ഇടുക്കി പ്രസ് ക്ലബ്ബില്‍ പത്ര സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തിയ എസ്എഫ്ഐ നേതാക്കള്‍ അഴിഞ്ഞാടിയത്.പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിന്റെ ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്തു. പ്രിന്‍സിപ്പലിനെ തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ഈ കേസില്‍ 30 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
















