ശാന്തമ്പാറ: പണം മോഷ്ടിച്ച കേസില്‍ ചിന്നക്കനാല്‍ ക്ലബ് മഹേന്ദ്ര ജീവനക്കാരന്‍ പിടിയില്‍. റൂം ബോയിയായി ജോലി നോക്കി വരുന്ന പെരിയകനാല്‍ എസ്റ്റേറ്റ് ലയത്തിലെ മുത്തുപാണ്ടിയുടെ മകന്‍ ഹരിഹരന്‍(19) ആണ് പിടിയിലായത്.
വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്‌ട്ര സ്വദേശികളുടെ മുറിയില്‍ നിന്നും 10,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ രാവിലെയാണ് ഇത് സംബന്ധിച്ച പരാതി ലഭിക്കുന്നത്. തുടര്‍ന്ന് എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടിലെത്തി പരിശോധന നടത്തി. സിസിടിവി പരിശോധിച്ചതില്‍ നിന്നും പ്രതി ഇങ്ങോട്ട് കയറി പോകുന്നതായി കണ്ടിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ആദ്യം മോഷണം സമ്മതിച്ചിരുന്നില്ല. വൈകിട്ടോടെയാണ് പ്രതി കുറ്റം സമ്മതിക്കുന്നത്. മോഷ്ടിച്ച പണവും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
















