വെള്ളിനെഴിയിലെ കലാസാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഒളപ്പമണ്ണമനക്കല്‍ ഒ.എം.ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗം വെള്ളിനേഴി കലാഗ്രാമത്തിന് വേദനയായി. 69 വയസ്സായിരുന്നു.
വെള്ളിനേഴിയിലും പരിസരങ്ങളിലുമുള്ള മുഴുവന്‍ സാമൂഹിക സാംസ്കാരിക കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെയും അമരക്കാരനായി ദീര്ഘകാലീ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
കക്ഷി രാഷട്രീയഭേദമെന്യേ ഏവരോടും പെരുമാറിപ്പോന്നിരുന്ന ഇദ്ദേഹത്തിന്റെ സ്വഭാവവിശേഷം തികച്ചും മാതൃകാപരമായിരുന്നു. ഒളപ്പമണ്ണമനയും കാഴ്ചകളും തല്പരരായ എല്ലാവര്‍ക്കുമായി തുറന്നു കൊടുത്ത്, അവര്‍ക്കുവേണ്ട സൗകര്യങ്ങളും അറിവുകളും പകര്‍ന്നു കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
നാട്ടുകാരുടെ ഉണ്ണി നമ്പൂതിരിപ്പാടായിരുന്നു ഒ.എം.ഡി.
ഋഗ്വേദ ഭാഷാഭാഷ്യാകാരനായിരു ന്ന ഒ.എം.സി.നാരായണന് നമ്പൂതിരിപ്പാടിന്റെ രണ്ടാമത്തെ പുത്രനാണ് ദാമോദരന്‍ നമ്പൂതിരിപ്പാട്. മൂത്തജ്യേഷ്ഠന്‍ ഡോ: ഒ.എം. വാസു ദേവന്നമ്പൂതിരിപ്പാട് അറിയപ്പെടുന്ന മാനസികാരോഗ്യ വിദദ്ധനായിരുന്നു. വിഖ്യാത എഴുത്തുകാരിയായ സുമംഗല (ലീലാ അന്തര്‍ജ്ജനം), ഊര്‍മ്മിള അന്തര്‍ജ്ജനം, രമണി അന്തര്‍ജ്ജനം, ദേവിഅന്തര്ജ്ജനം, സാവിത്രിഅന്തര്ജ്ജനം, ഗൗരീ അന്തര്‍ജ്ജനം, സതീഅന്തര്ജ്ജനം, ഒ.എം.നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ സഹോദരങ്ങളാണ്. പുറയന്നൂര്‍ ശ്രീദേവി അന്തര്‍ജ്ജനമാണ് ഭാര്യ. മക്കള്‍: നവനീത്, ഉമ, നമിത മരുമക്കള്‍: വാണി, ശങ്കര്‍, നാരായണന്
ഒളപ്പമണ്ണ ദേവീപ്രസാദം ട്രസ്റ്റ് ചെയര്‍മാനായിരുന്നു ഇദ്ദേഹം. തൃശൂര്‍ ബ്രഹ്മസ്വംമഠം പ്രസിഡന്റ് എന്ന നിലയിലും സേവനമനുഷ്ഠിഠിച്ചിട്ടുണ്ട്. കശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദസംരക്ഷണ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
80 90 കാലങ്ങളില്‍ വെള്ളിനെഴിയിലെ നിരവധി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ‘പോളിഡോണ്’ പ്ലാസ്റ്റിക് കമ്പനി ഇദ്ദേഹത്തിന്റെ രൂപകല്പനയായിരുന്നു. കലാസാഹിത്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: