മലപ്പുറം: പിണറായി സര്‍ക്കാരിന് അല്പായുസ്സ് മാത്രമാണുള്ളതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. ജിഷ്ണു പ്രണോയിയുടെ അമ്മക്കെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച നടത്തിയ എസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഗതി തന്നെയാണ് പിണറായിക്കും കൂട്ടര്‍ക്കും വരാന്‍ പോകുന്നത്.
കേരളത്തിലെ അമ്മമാരുടെ ശാപമേറ്റ് ഈ സര്‍ക്കാര്‍ നിലംപതിക്കും. സ്വന്തം മകനെ കൊന്നവരെ പിടികൂടത്തതില്‍ പ്രതിഷേധിച്ച അമ്മയെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയില്ല. മറ്റൊരു വിമോചന സമരത്തിനായി കേരളം തയ്യാറായി കഴിഞ്ഞു.
സിപിഎമ്മിന്റെ ദുര്‍ഭരണത്തിനെതിരെ കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സമരത്തിനിറങ്ങും. ഇഎംഎസ് നമ്പൂതിരിപ്പാട് നാണംകെട്ട് ഇറങ്ങി പോയതിനേക്കാള്‍ ദുരിതപൂര്‍ണ്ണമായ പടിയിറക്കമാണ് പിണറായിയെ കാത്തിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്, നിര്‍മ്മല കുട്ടികൃഷ്ണന്, സംസ്ഥാന സമിതിയംഗം ഗീതാ മാധവന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: