ഇരിങ്ങാലക്കുട: കോടിക്കണക്കിനു രൂപ ചെലവഴിച്ചു സിവില്‍ സ്റ്റേഷന് സമീപം പണി പൂര്‍ത്തിയായ അനെക്‌സ് കെട്ടിടത്തിന്റെ ഇലക്ട്രിക്കല്‍ വയറിംഗ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലെന്ന് കെഎസ്ഇബി. ഇന്ന് ഈ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യപ്പെടേണ്ട സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇരിങ്ങാലക്കുട സബ് സെന്ററിലേക്കു വൈദ്യുതി നല്‍കാന്‍ എത്തിയപ്പോഴാണ് വയറിംഗിലെ വന്‍ പാളിച്ചകള്‍ വൈദ്യുതി വകുപ്പ് കണ്ടുപിടിച്ചത്.
രണ്ടു നിലകളിലായി മുപ്പതോളം ഓഫീസ് മുറികള്‍ ഉള്ള ഈ കെട്ടിടത്തിന് കോമണ്‍ വയറിംഗ് ആണ് നടത്തിയിട്ടുള്ളത്. ഓഫീസുകള്‍ക്ക് പ്രത്യേകം മീറ്റര്‍ സൗകര്യം നല്‍കിയിട്ടില്ല. സുരക്ഷാമാനദണ്ഡ പ്രകാരം നിര്‍ബന്ധമായ ഇഎല്‍സിബി സ്ഥാപിച്ചിട്ടുമില്ല. പിഡബ്ലിയുഡി ഇലക്ട്രിക്കല്‍ വിങ്ങിനാണ് വയറിംഗ് ചുമതല ഉണ്ടായിരുന്നത്. ഈ കെട്ടിടത്തിന് പ്രത്യേകം ട്രാന്‍സ്‌ഫോര്‍മര്‍ വേണമെന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അതിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നും കെഎസ്ഇബി പറയുന്നു. ലോട്ടറി സബ് സെന്ററിന് പുറമെ റജിസ്ട്രാര്‍ ഓഫീസ്, ജില്ലാ ട്രഷറി, സബ് ട്രഷറി, എന്നിവയും താമസിയാതെ ഈ കെട്ടിടത്തിലേക്ക് മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: