പുത്തൂര്‍ : തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഇന്ന് ആഘോഷിക്കും.
രാവിലെ ഒമ്പതിന് ആന പഞ്ചവാദ്യ സഹിതം കാഴ്ച്ചശീവേലി, രണ്ടിന് കേളി, കൊമ്പ് ,കുഴല്‍പറ്റ്, വൈകീട്ട് നാലിന് പഞ്ചവാദ്യത്തോടെ പകല്‍വേല 5.30ന് കുടമാറ്റം, ഏഴിന് പാണ്ടിമേളത്തോടെ പകല്‍വേല, 10.30-ന് കൂത്തുമാട പ്രവേശം 11.3-ന് തായമ്പക എന്നിവയാണ് പരിപാടികള്‍.
കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, അനിയന് മാരാര്‍, കല്ലൂര്‍ കുഞ്ഞുകുട്ടന്‍മാരാര്‍, ചെര്‍പ്പുള്ളശ്ശേരി ശിവന് എന്നീ വാദ്യ കലാകാരന്മാര് പങ്കെടുക്കും.
നാളെ രാവിലെ മൂന്നിന് താലപ്പൊലി എഴുന്നള്ളപ്പിന് ശേഷം കമ്പം കത്തിക്കും. ആറിന് വെടിക്കെട്ടും, 6.15-ന് പഞ്ചാരിമേളവും നടക്കും. രാവിലെ ഏട്ടിന് ശ്രീരാമപട്ടാമ്പിഷേകത്തോടെ പൂത്തൂര്‍ വേലക്ക് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: