ഗോപാലപുരം: ഗോപാലപുരം എക്സൈസ് ചെക്പോസ്റ്റില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. പഴനിയില്‍ നിന്ന് പാലക്കാട്ടേക്ക് വന്ന തമിഴ്നാട് സിടിസി ബസില്‍ കടത്തിയ 2.700 കിഗ്രാം കഞ്ചാവാണ് പിടികൂടിയത്. മലപ്പുറം വണ്ടൂര്‍ തറയ്ക്കല്‍ വീട്ടില്‍ ഹംസയുടെ മകന് ഫനീഫ് (30) പിടിയിലായി.
ഹനീഫ് മലബാറിലെ കാഞ്ചാവ് മാഫിയയിലെ കണ്ണിയാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് സംഘം പറഞ്ഞു. കഴിഞ്ഞ മാസം രണ്ട് കഞ്ചാവ് കേസുകളും കഴിഞ്ഞ ദിവസം അനധികൃതമായി കടത്തിയ വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് സംഘം പിടികൂടിയിരുന്നു.
അതിര്‍ത്തി ചെക് പോസ്റ്റില്‍ ഊര്‍ജിതമായ പരിശോധന നടത്തുന്നുണ്ടെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയിലത്ത്, പ്രിവന്റീവ് ഓഫീസര്‍ എന്‍..ഗോപകുമാരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി. ദേവനുണ്ണി, പി.കെ.ഷിബു, പി.പി.ജയരാജ് എന്നിവരാണ് വാഹന പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: