അടിമാലി: ബൈസണ്‍വാലി ചൊക്രമുടിയില്‍ കൈയ്യേറ്റക്കാര്‍ക്കെതിരെ പരാതി നല്‍കിയെന്നാരോപിച്ച് മദ്ധ്യവയസ്‌ക്കനെ ഭൂമാഫിയയില്‍ പെട്ടവര്‍ ആക്രമിച്ചു. ബെസണ്‍വാലി മുത്തുങ്കല്‍ ശശി(55)നെയാണ് ആക്രമിച്ചത്.
ശശി അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് ബൈസണ്‍വാലി ടൗണില്‍ വെച്ച് മണലേല്‍ സോമന്റെ നേതൃത്വത്തില്‍ മൂവര്‍ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ശശി പറഞ്ഞു. ബുധനാഴ്ച റവന്യൂ സംഘം ചൊക്രമുടിയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയ്യേറ്റം തിരിച്ച് പിടിച്ചിരുന്നു. ഇവിടേയ്‌ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്താന്‍ ശശി സൗകര്യമൊരുക്കി നല്‍കിയെന്നാരോപിച്ചാണ് തന്നെ ആക്രമിച്ചവര്‍ പറഞ്ഞതായി ശശി പറഞ്ഞു. ചൊക്രമുടിയില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടി സോമന്‍ റിസോര്‍ട്ട് നിര്‍മ്മിച്ച് വാടകയ്‌ക്ക് നല്‍കി വരികയായിരുന്നു. ഒരേക്കറോളം വരുന്ന ഭൂമി ഇയാള്‍ കയ്യേറിയതായി കാട്ടി ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെ
ചയ്തിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരാതി നല്‍കിയതും കെട്ടിടം പൊളിച്ച് നീക്കിയതും.
ശശിയുടെ മുഖത്തിനാണ് പരക്കേറ്റിരിക്കുന്നത്. സംഭവത്തില്‍ രാജാക്കാട് പോലീസ് കേസ് എടുത്തു. അതേ സമയം എതിര്‍ കക്ഷികളും സംഭവത്തില്‍ ശശി ആക്രമിച്ചു എന്നാരോപിച്ച് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്.
















