കാളിയാര്‍: വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ പോലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ പരിശോധനയിലൂടെ പുറത്തെത്തിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് വണ്ണപ്പുറം ദര്‍ഭത്തൊട്ടി സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ കാളിയാര്‍ റേഞ്ചിലെ വനത്തിനുള്ളില്‍ കുടുങ്ങിയത്. എസ്എസ്എല്‍സി പരീക്ഷയെഴുതിയിരിക്കുന്ന ഒരാളും രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമാണ് മാമ്പഴം പെറുക്കാനായി വനത്തിനുള്ളില്‍ കടന്നത്.
വഴി തെറ്റിയതോടെ ഒരു മണിക്കൂറോളം വവ
നത്തിനുള്ളില്‍ കിടന്ന് കറങ്ങി. അവസാനം രക്ഷയില്ലാതെ വന്നതോടെ 101 ല്‍ വിളിച്ച് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരറിയിച്ചതിന്‍ പ്രകാരം പോലീസും വനംവകുപ്പും സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ട് മണിയോടെ റേഞ്ചിന്റ അതിര്‍ത്തിയോടടുത്ത് പച്ചിലക്കാട് പടയാട്ടികുന്നില്‍ നിന്നാണ് മൂവരെയും കണ്ടെത്തിയത്. ഫോണില്‍ ബന്ധപ്പെടാന്‍ ആയെങ്കിലും കൃത്യമായ സ്ഥലം ലൊക്കേറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസിന്റെ ഫിസില്‍ അടിയ്‌ക്കാമെന്നും ഈ ശബ്ദം കേള്‍ക്കുന്ന ഇടത്തേയ്‌ക്ക് വരാനും നിര്‍ദ്ദേശിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് കുട്ടികളെ സംഘം കണ്ടെത്തുന്നത്.
കാളിയാര്‍ എസ്‌ഐ വിഷ്ണുകുമാര്‍, വനംവകുപ്പ് റേഞ്ച് ഓഫീസര്‍ സജു, തൊടുപുഴ ഫയര്‍ സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് കരുണാകരപിള്ള, ജീവനക്കാരായ ബെല്‍ജി, ഷിന്റോ, മാത്യു, മണി റ്റി കെ, കെ എസ് അബ്ദുള്‍നാസര്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷകരായത്. വഴി പരിചയമില്ലാതെ വനത്തില്‍ പ്രവേശിക്കരുതെന്ന് താക്കീത് ചെയ്ത ശേഷമാണ് പോലീസ് മൂ
വരെയും വിട്ടയച്ചത്. കരിമണ്ണൂരിലും പോലീസ് സംഘം പരിശോധനയ്‌ക്കായി ഇതേ വനത്തിന്റെ മറുഭാഗത്ത് കയറിയിരുന്നു.
















