കട്ടപ്പന: ഏറെ നാളത്തെ കാത്തിരിപ്പിന
് ശേഷം റോഡ് പണി ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ക്ക് ആശ്വാസം. പക്ഷേ ഇത് മൂലം ബുദ്ധിമുട്ട് അനഭവപ്പെടുന്നത് സമീപത്തെ അംഗന്‍വാടിയിലെ കുരുന്നുകള്‍ക്കാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വെളളയാംകുട
ിയില്‍ നിന്നും നാങ്കുതൊട്ടിയിലേക്ക് ഒരു റോഡ് എന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതര്‍ പച്ചക്കൊടി കാട്ടുന്നത്.
എന്നാല്‍ റോഡിന്റെ നിര്‍മ്മാണമാരംഭിച്ചതോടെ വെട്ടിലായത് സമീപ പ്രദേശത്തുള്ള ഒരു അംഗണവാടിയാണ്. കൊങ്ങിണിപ്പടവ് കുരിശുമല അംങ്കണവാടിയില്‍ 12 -ഓളം കുരുന്നുകളാണ് പഠിക്കുന്നത്. ഇപ്പോള്‍ കുരുന്നുകള്‍ക്ക് അംഗനവാടിയിലെത്തണമെങ്കില് റോഡിലൂടെ ഇരുന്ന് നിരങ്ങേണ്ട ഗതികേടാണ്. കല്ല് നിറഞ്ഞ കുത്തനെയുള്ള വഴിയില്‍ സാധാരണക്കാരന് പോലും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കെയാണ് ഇത്തരത്തില്‍ കുരുന്നുകള്‍ വലയുന്നത്.
റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതുവരെ അംഗണവാടിയിലേക്ക് കുട്ടികള്‍ക്കു ഇറങ്ങുന്നതിനായി നടകെട്ടിയശേഷം കൈവരികളും സ്ഥാപിച്ചിരുന്നു. എന്നാല്‍ റോഡുപണിയുടെ പേരില്‍ നടയും കൈവരിയും പൊളിച്ചതാണ് കുട്ടികള്‍ക്കു വിനയായത്. നടകള്‍ ഇല്ലാതായതോടെ സൈഡില്‍ നിന്നും താത്കാാ
ലിക റോഡ് വെട്ടി അതുവഴിയാണ് കുട്ടികളെ അംഗനവാടിയിലെത്തിക്കുന്നത്. 9 മാസം മുന്‍പ് റോഡ് നിര്‍മ്മാണമാരംഭിച്ചപ്പോള്‍ പൊളിച്ചുനീക്കിയ അംഗനവാടിയിലേക്കുള്ള പാത പുനര്‍നിര്‍മ്മിച്ചു നല്‍കണമെന്ന് കരാറുകാരനോട് പലതവണ പറഞ്ഞിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
















