തൊടുപുഴ: ഉച്ചകഴിഞ്ഞും ഓഫീസടപ്പിക്കാന് ഹര്‍ത്താലനുകൂലികള്‍ എത്താഞ്ഞതോടെ ജീവനക്കാര്‍ കോണ്‍ഗ്രസിന്റെ യുവജന സംഘടനയായ കെഎസ്യു പ്രര്‍ത്തകരെ വിളിച്ച് വരുത്തി അടപ്പിച്ചു. തൊടുപുഴ ഡിഡിഇ ഓഫീസില്‍ ഇന്നലെ 2.45 ഓടെയായിരുന്നു ഓഫീസടയ്ക്കല് നാടകം നടന്നത്.
ഇവിടുത്തെ ചില വലത് അനുകൂല സംഘടനയുടെ നേതാക്കളാണ് കെഎസ്യു പ്രവര്‍ത്തകരെ വിളിച്ച് വരുത്തിയത്. ജില്ലാ പ്രസിഡന്റ് ടോണി തോമസ് അടക്കമുള്ളവര്‍ എത്തിയാണ് ഓഫീസിന് മുന്നില്‍ സമരം നടത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സമരാനുകൂലികളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.
പുറത്തേക്കിറങ്ങിയെങ്കിലും മുദ്രാവാക്യം വിളി തുടര്‍ന്നതോടെ 8 പേരടങ്ങുന്ന സംഘത്തെ പോലീസ് പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി. പരാതി തിരക്കിയപ്പോള്‍ ഇല്ലായെന്ന് പറഞ്ഞ് ജീവനക്കാര്‍ തടിയൂരുകയായിരുന്നു. ഓഫീസ് പിന്നീട് അടച്ചു. കസ്റ്റഡിയിലെടുത്തവരെ പോലീസ് പിന്നീട് പറഞ്ഞ് വിട്ട് തലയൂരുകയായിരുന്നു.
















