മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് കാമ്പസില്‍ വിവിധ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 30 വര്‍ഷമായി കരാര്‍ വ്യവസഥയില്‍ തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍ തട്ടിയെടുക്കാന്‍ വ്യാജ സംഘടനയുടെ പേരിലുള്ള സിഐടിയുവിന്റെ നീക്കം സഥലത്ത് സംഘാര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതായി പരാതി.
കാമ്പസിലെ കെട്ടിട നിര്‍മ്മാണം, പെയിന്റിംഗ്, മറ്റു ഇതര പണികള്‍ എന്നിവയെല്ലാം വര്‍ഷങ്ങളായി ഐഎന്‍ടിയുസിയുടെ കീഴിലുള്ള കരാര്‍ തൊഴിലാളികളാണ് ചെയ്യുത് വരുന്നത.് ഇതില്‍ പെയിന്റിംഗ് തൊഴിലാളികള്‍ ഭൂരിഭാഗവും സിഐടിയുകാരും മറ്റു തൊഴിലാളികള്‍ ഐഎന്‍ടിയുസിയുടെ കീഴിലുമാണ്. അതുകൊണ്ട് തന്നെ അംഗീകൃത തൊഴിലാളി യൂണിയനായ ഐഎന്‍ടിയുസിയെയാണ് തൊഴില്‍ നല്‍കുന്നതില്‍ കോണ്‍ട്രാക്ടര്‍മാര്‍ പരിഗണിക്കുന്നത.് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് കാരണവും ഇതുതന്നെ.
ഇന്നലെ രാവിലെ സിഐടിയു തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ സഥലങ്ങളില്‍ നിന്നെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ട്രാക്ടര്‍മാരെ സമീപിച്ചുവെങ്കിലും ലേബര്‍ ഓഫീസറുടെ അനുമതിയില്ലാതെ തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്നറിയിച്ചത് പ്രകോപനത്തിനിടയാക്കി. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഥലത്ത് എത്തി. ഇന്ത്യന്‍ കോഫി ഹൗസ് പിടിച്ചെടുക്കുവാനുള്ള നീക്കം പോലെ മെഡിക്കല്‍ കോളജിലും അരക്ഷിതാവസഥ ഉണ്ടാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നവര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സിഐടിയു നീക്കം. എന്നാല്‍ ജോലി തട്ടിയെടുക്കുവാനുളള നീക്കം തടയുമെന്ന് ഐഎന്‍ടിയുസിയും അറിയിച്ചു.
















