തൊടുപുഴ: പൗരാണിക സത്യത്തില്‍ നിന്ന് മാറി സഞ്ചരിച്ചാണ് ഇന്നത്തെ മനുഷ്യ ജീവിതമെന്നും ക്ഷമയോട് കൂടിയ പ്രവര്‍ത്തി ജീവിത വികാസത്തിന് അനിവാര്യമാണെന്നും സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തൊടുപുഴ ഉത്രം റീജന്‍സിയില്‍ നടന്ന ദീനദയ സേവാട്രസ്റ്റിന്റെ സുഹൃദ് സംഗമ പരിപാടിയുടെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറ് കൈകൊണ്ട് എടുത്ത ശേഷം ആയിരം കൈകൊണ്ട് സമൂഹത്തിന് തിരിച്ച് കൊടുക്കാന്‍ നമ്മുക്ക് കഴിയണം. മൃഗത്തിന്റെ സ്വഭാവം വെടിഞ്ഞ് ഈശ്വരനിലേക്ക് എത്തിച്ചേരാന്‍ നാം ഓരോരുത്തരും ശ്രമിക്കണമെന്നും, അതിനായി നമ്മുടെ മാനസിക സ്ഥിതി പാകപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ പി.എന്‍.എസ് പിള്ള അധ്യക്ഷത വഹിച്ച സംഗമം റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡി എസ്. ഗോപിനാഥ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ഭാരവാഹികളായ പി.ജി. ഹരിദാസ്, അഡ്വ.കെ.പി. വേണുഗോപാല്‍, എസ്.പത്മഭൂഷണ്‍, സജിത്ത്കുമാര്‍, പി.കെ രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരും പങ്കെടുത്തു. ട്രസ്റ്റിന്റെ 17
-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
















