തൊടുപുഴ: നഗരത്തിലെ ആശിര്‍വാദ് സിനിമാ പ്ലസില്‍ ഉണ്ടായ അതിക്രമത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. തീയറ്ററിലെ ഡ്യൂട്ടി മാനേജര്‍മാരായ പൂമാല സ്വദേശി ശ്രീകുമാര്‍ (33), തൊടുപുഴ സ്വദേശി നിനീഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ അക്രമം നടന്നത്. സംഭവമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് പരിക്കേറ്റവര്‍ പറയുന്നതിങ്ങനെ: 2.45 ന് തുടങ്ങിയ മാറ്റിനി ഷോ കഴിഞ്ഞിറങ്ങിയവരാണ് അക്രമം കാട്ടിയത്. ഇവര്‍ എത്തിയ ബൈക്ക് തീയറ്ററിന്റെ വാതില്‍ തടസ്സപ്പെടുത്തിയാണ് പാര്‍ക്ക് ചെയ്തത്.
ഇത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ബൈക്ക് മാറ്റി വക്കാന്‍ പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ഇതേ തുടര്‍ന്ന് സിനിമ തുടങ്ങിയതിന് ശേഷം സെക്യൂരിറ്റി തന്നെ ബൈക്ക് റോഡരികിലേക്ക് നീക്കി വച്ചു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഇത് 15 ഓളം വരുന്ന സംഘം ഇത് ചോദ്യം ചെയ്തു. ഇതേ സമയം തങ്ങളിരുവും ബഹളം കേട്ട് സ്ഥലത്തെത്തി കാര്യമന്വേഷിച്ചു. ഉടന്‍ തന്നെ അക്രമി സംഘം തങ്ങളെ രണ്ട് പേരെയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
















