കുമളി: മുന്‍പ് ചാരായ കേസില്‍ പിടിയിലായ പ്രതി 10 ലിറ്റര്‍ ചാരായവുമായി എക്‌സൈസ് പിടിയില്‍. ചെങ്കര ആനവിലാസം കുഴുവില്‍ വീട്ടില്‍ ഗണേശനെ(51)യാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയാണ് പ്രതിയെ കുടുക്കിയത്. വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് എക്‌സൈസ് സംഘം തന്നെ തന്ത്രപരമായി പ്രതിയെ വിളിച്ച് ചാരായം ആവശ്യപ്പെടുകയായിരുന്നു. 10 ലിറ്റര്‍ ചാരായത്തിന് 5000 രൂപ വില ഉറപ്പിച്ച് കൈമാറുന്നതിനിടയിലാണ് പ്രതി കഴിഞ്ഞ ദിവസം രാത്രി കുടുങ്ങിയത്.
ചാരായം വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രതി ഇതി
ന് മുമ്പും പിടിയിലായതായി ഏക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സതിഷ്‌കുമാര്‍ ഡി, കൃഷ്ണകുമാര്‍, അനില്‍കുമാര്‍. പി കെ അരുണ്‍, കൃഷ്ണന്‍, ജോസി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയതു.
















