ഷൊര്‍ണൂര്‍: കവളപ്പാറ ആര്യങ്കാവ് പൂരം നാളെ, തട്ടകത്തെ ആവേശത്തിമര്‍പ്പിലാക്കി കതിരക്കളി ഇന്ന്.തെണ്ണൂറ്റിയാറ് ദേശങ്ങള്‍ ഉള്ള വള്ളുവനാട്ടിലെ പ്രധാന പൂരമാണ് ആര്യങ്കാലേത്.ഒറ്റപ്പാലംകണ്ണിയം പുറം തേടുമുതല് ഓങ്ങല്ലൂര്‍ മാട് വരെഉള്ള 96 ദേശങ്ങളിലാണ് പൂരം ആഘോഷിക്കുന്നത്.തിങ്കളാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടു കൂടി വിവിധ ദേശങ്ങളില്‍ നിന്നുള്ള കുതിരകള്‍ പൂതന്‍,തിറ,കരിവേല, എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. ത്രാ താലിയില്‍ നിന്നുള്ള ഇണക്കുതിരകള്,മാന്നനൂര്‍, കള്ളേക്കാട്,എറുപ്പെ,ചുടുവാലത്തൂര്‍ ഷൊര്‍ണൂര്‍, നെടുങ്ങോട്ടൂര്‍, പനയൂര്‍, എന്നി ദേശങ്ങളിലെ കുതിരകളാണ്
ഇന്ന് തിരുമുറ്റത്ത് കളിച്ച് കയറുന്നത്, പൂരം ദിവസമായ തിങ്കളാഴ്ച്ച കാരക്കാട് ,കവളപ്പാറ, ചെറുകാട്ടുപുലം, കൂനത്തറ വടക്കുമറി,തെക്കുമുറി, തുടങ്ങിയ ദേശക്കളിലെ കുതിരകള്‍ തിരുമറ്റത്ത് കളിച്ച് തൊഴുത് ഇറങ്ങും, അവസാനം ആര്യങ്കാവിലമ്മയുടെ തോഴിയും ഏക പെണ്കുതിരയുമായ മുണ്ടായ കൊടിച്ചി നാല് മണിയോടെ വെളിച്ചപ്പാട് ചെണ്ടമേളം, താലം എന്നിവയുടെ അകമ്പടിയോടെ എത്തി പുണ്യാഹം തളിച്ച് ശുദ്ധി വരുത്തി ക്ഷേത്രത്തിലേക്ക് ആനയിക്കും.മുണ്ടായ കൊടിച്ചി തിരുമറ്റത്ത് കളിച്ച് ഇറങ്ങുന്നതോടെ ഈ വര്‍ഷത്തെ പൂരം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: