പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ പത്തിന് മേലാമുറി ശ്രീരാമപുരം ആജ്ഞനേയ ക്ഷേത്രത്തില്‍ രാമായണ പ്രശനോത്തരി മത്സരം നടത്തും.നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്യും.ഏഴിന് പ ഞ്ചായത്ത് തലത്തില്‍ നാമസങ്കീര്‍ത്തന യാത്രനടക്കും.പ്രചരണയാത്ര, മോട്ടോര്‍ സൈക്കിള്‍ റാലി, സര്‍വ്വൈശ്വര്യ വിളക്ക് പൂജ എന്നിവ നടക്കും. എട്ടിന് രാവിലെ എട്ടു മണിക്ക് അമേതിക്കര മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ശ്രീരാമരഥയാത്ര പ്രയാണം തുടങ്ങും.
ആദ്യദിനം തൃത്താല, പട്ടാമ്പി, കുളപ്പുള്ളി,ഷൊര്‍ണൂര്‍,ഒറ്റപ്പാലം,പത്തിരിപ്പാല,മണ്ണൂര്‍,വടശ്ശേരി, വെള്ള റോഡില്‍ സമാപിക്കും.ഒമ്പതിന് തേനൂര്‍ അത്താഴംപെറ്റകാവ്,പറളി ചെക്പോസ്റ്റ്, ചിന്മയാമിഷന് എടത്തറ, കല്ലേക്കാട്, ഒലവക്കോട്,ആണ്ടിമഠം,കഞ്ചിക്കോട്, പാറ, കൊഴിഞ്ഞാമ്പാറ, നല്ലേപ്പുള്ളി,ചിറ്റൂര്‍,തത്തമംഗലം,അടിച്ചിറ,കൊല്ലങ്കോട്,പല്ലശ്ശന,കൊടുവായൂര്‍, വെട്ടിക്കാട്, അഞ്ചുമൂര്‍ത്തി, 10ന് പിരായിരി, തിരുനെല്ലായ്, മേലാമുറി ഹനുമാന് ക്ഷേത്രം, കര്‍ണ്ണകി ക്ഷേത്രം,വടക്കന്തറ തിരുപുരായ്ക്കല്‍ ക്ഷേത്രം, കല്‍പ്പാത്തി, പുത്തൂര്‍, മാങ്കാവ്, കുന്നത്തൂര്‍മേട് ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം പത്തരക്ക് മണപ്പുള്ളിക്കാവ് മൈതാനത്ത് സമാപിക്കും.
പത്തിന് വൈകിട്ട് നാലിന് നടക്കുന്ന ശ്രീരാമനവമി രാമോത്സവം വിഎച്ച്പി അഖിലേന്ത്യാ ജോ.സെക്രട്ടറി മിലന്ന്ദ് പരേണ്ടെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. വിഎച്ച്പി അഖിലേന്ത്യാ ജോ.സെക്രട്ടറി പി.എസ്.കാശിവിശ്വനാഥന്, വെട്ടിക്കാട് അദ്വൈതാശ്രമം ബ്രഹ്മചാരി ശാന്തചൈതന്യ, ശിവാനന്ദാശ്രമം സ്വാമി നിത്യാനന്ദ സരസ്വതി, ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കിടേശ്വരന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ബജ് രംഗദള്‍ സംസ്ഥാന സംയോജക് വി.പി.രവീന്ദ്രന്, വിഎച്ച്പി ജില്ലാ അധ്യക്ഷന്‍ പി.സതീഷ് മേനോന് എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് ശ്യാംചൈതന്യ,വിഎച്ച്പി ജില്ല അധ്യക്ഷന്‍ സതീഷ് മേനോന്, ജോ.സെക്രട്ടറി പി.കണ്ണന്‍കുട്ടി,എം.രാജന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: