മണ്ണാര്‍ക്കാട് : അട്ടപ്പാടി ഭവാനിപുഴയുടെ തീരത്ത് കെട്ടിടം നിര്‍മ്മിച്ച് അതില്‍ മോട്ടോര്‍ വെച്ച് വെള്ളം ചോര്‍ത്തുന്നതായി തഹസില്‍ദാര്‍ താലൂക്ക് സഭയില്‍ ഉന്നയിച്ചു.
കെഎസ്ഇബി അധികൃതരോട് വിശദീകരണം ചോദിച്ചു. മോട്ടോര്‍ വെച്ച് ജലചൂഷണം നടത്തുവാന്‍ കെഎസ്ഇബി എങ്ങനെ കണക്ഷന് നല്കി എന്നതും. പുറമ്പോക്കില്പെട്ട സ്ഥലത്ത് വൈദ്യുതകണക്ഷന് നല്‍കിയതെങ്ങിനെയെന്നും അന്വേഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
മാസങ്ങള്‍ക്കുമുമ്പ് ഇത്തരം ജലചൂഷണം നടത്തുന്ന 16 വാട്ടര്‍ കണക്ഷനുകള്‍ കട്ടാക്കിയതായും തഹസില്‍ദാര്‍ ചന്ദ്രശേഖരകുറുപ്പ് താലൂക്ക് സഭയില്‍ വെളിപ്പെടുത്തി. കുടാതെ അട്ടപ്പാടി കുറുവം കുണ്ടില്‍ വൈദ്യുത കണക്ഷന് ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ ചെയ്തുകൊടുക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് പ്രീത, തഹസില്‍ദാര്‍ ചന്ദ്രശേഖരകുറുപ്പ്, രാധാകൃഷ്ണന്, ഡപ്യുട്ടി കലക്ടര്‍ നാരായണന്‍കുട്ടി എന്നിവര്‍ സഭക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: