കുന്നത്തൂര്‍: ഭരണകൂടത്തിന്റെ ഒത്താശയോടെ കേരളത്തിലെ ക്ഷേത്രഭൂമികള്‍ കൈയ്യേറ്റ മാഫിയകളുടെ പിടിയിലാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു. ചക്കുവള്ളി സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ കയ്യേറ്റക്കാരല്ല. ഹിന്ദുക്കളുടെ ഭീഷണി കൊണ്ട് ‘മുസ്ലിം, ക്രൈസ്തവ ആരാധനാലയം അടച്ചിട്ട ചരിത്രമില്ല. എന്നാല്‍ ഇരുവിഭാഗത്തിന്റെ ഭീഷണി കൊണ്ട് ഹിന്ദു ദേവാലയങ്ങള്‍ സുരക്ഷിതമല്ലെന്ന സത്യം തിരിച്ചറിയണം. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ഹൈന്ദവജനത തന്നെ മുന്നിട്ടിറങ്ങണ്ട സമയം അതിക്രമിച്ചു. ഇതിന് ഭക്തജനങ്ങളെ അണിനിരത്തി ഹിന്ദു ഐക്യവേദി മുന്നിട്ടിറങ്ങും. ചക്കുവള്ളി ക്ഷേത്രഭൂമി ഒഴിപ്പിക്കുന്നത് വരെ നിയമപോരാട്ടവും സമരവും തുടരും. ബി.ആര്‍.ശശി അധ്യക്ഷത വഹിച്ചു. പുത്തുര്‍ തുളസി, ആര്‍.സുജിത്, നടരാജന്‍, മോഹന്‍ജി, ബാബു, അശോകന്‍, അഡ്വ.സുധീര്‍ രവികുമാര്‍, മുതുപിലാക്കാട് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രഭൂസംരക്ഷണ സമരം 17 ദിവസം പിന്നിട്ടിരിക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി ദേശീയസമിതിയംഗം വി.മുരളീധരന്‍ മൂന്നിനും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ആറിനും ചക്കുവള്ളിയിലെ ക്ഷേത്രഭൂമി സന്ദര്‍ശിക്കുകയും സമരപന്തലില്‍ സംസാരിക്കുകയും ചെയ്യും.
















