അടിമാലി: ടൗണില്‍ വ്യാഴാഴ്ച ദേശീയപാത കൈയ്യേറി സിപിഎമ്മിന്റെ പൊതുപരിപാടി. മന്ത്രിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പരിപാടി വാഹനയാത്രക്കാരെ അടക്കം ദുരിതത്തിലാക്കി.
അടിമാലി സെന്‍ട്രല്‍ ജങ്ഷന് സമീപം മൂന്നാര്‍ റോഡിലാണ് റോഡിന് നടുവില്‍ പാതിയോളം ഭാഗം ലോറി ഇട്ട് പിന്‍വാതില്‍ താല്‍ക്കാലിക സ്‌റ്റേജ് ഒരുക്കി പൊതുപരിപാടി നടന്നത്. റഷ്യന്‍ വിപ്‌ളവത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചുവപ്പ്‌സേന മാര്‍ച്ചാണ് ദേശീയപാതയുടെ പാതിയോളം കയ്യടക്കിയത്. സീബ്രാലൈനിനു മുകളിലാണ് സഞ്ചരിക്കുന്ന സ്‌റ്റേജോടുക്കൂടിയ വാഹനം നിര്‍ത്തിയിട്ടത്. നിരവധി യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്ന സ്ഥലമാണ് ഇവിടം. വൈകിട്ട് 4 മണിയോടെ പരിപാടി തു
ടങ്ങിയതോടെ ദേശീയപാത കുരിക്കിലാകുകയും ചെയ്തു. മൂന്ന് മണിക്കൂറോളമാണ് ഇത്തരത്തില്‍ പൊതുപരിപാടി നടത്തിയത്. യാതൊരു അനുമതിയും വാങ്ങാതെ ഭരണകക്ഷിയെന്ന നിലയില്‍ നടത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ ജനരോക്ഷമാണ് ഉയരുന്നത്.
















