പാലക്കാട്: ഇന്ഷൂറന്സ്തുക വര്‍ധിപ്പിക്കുന്നതിനെതിരെ നടത്തിയ മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ ഭാഗികം. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയെങ്കിലും ഗ്രാമീണമേഖലയിലുള്ളവര്‍ സ്വകാര്യബസ്സുകളും ഓട്ടോറിക്ഷകളും ഇല്ലാത്തതിനാല്‍ ഏറെ ദുരിതത്തിലായി.
കോഴിക്കോട് ഗുരുവായൂര്‍, തൃശ്ശൂര്‍ റൂട്ടുകളില്‍ ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വ്വീസ് ഉണ്ടായിരുന്നെങ്കിലും മലയോരമേഖലകളിലും മറ്റു ഗ്രാമീണമേഖലകളിലും യാത്രാക്ലേശം രൂക്ഷമായിരുന്നു. കൊഴിഞ്ഞമ്പാറ, ചെര്‍പ്പുളശ്ശേരി, പെരിങ്ങോട്ടുകുറുശ്ശി, മലമ്പുഴ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്.
കെഎസ്ആര്‍ടിസിയുടെ അധിക സര്‍വ്വീസ് ഇല്ലാത്തതും യാത്രക്കാരെ വലച്ചു. പണിമുടക്കറിയാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും റെയില്‍വെസ്റ്റേഷനുകളിലും, കെഎസ്ആര്‍ടിസി സ്റ്റാന്റിലും എത്തിയവര്‍ വാഹനം കിട്ടാതെ ഏറെ വലഞ്ഞു.
സ്വകാര്യ ബസ്സുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങാത്തതിനാല്‍ വ്യാപാര സ്ഥാപനങ്ങളും മിക്കതും അടഞ്ഞു കിടക്കുകയായിരുന്നു. ഉച്ചയ്ക്കു ശേഷമാണ് വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നത്.
നഗരനിരത്തുകളും ബസ് സ്റ്റാന്റുകളുമെല്ലാം വിജനമായിരുന്നു.
24 മണിക്കൂര്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ വൈകുന്നേരത്തോടെ അത്യാവശ്യം ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. എന്നാലല്‍ പണിമുടക്കില്‍ നിന്ന് ബിഎംഎസ് വിട്ടു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: