ചെര്പുളശ്ശേരി: മതമൈത്രി സന്ദേശവും അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ശബരിമല മേല്‍ശാന്തി ടി എം ഉണ്ണിക്കൃഷ്ണന് നമ്പൂതിരി രണ്ട് നിര്‍ധനര്‍ക്ക് സൗജന്യമായി വീട് വൈദ്യുതീകരിച്ച് കണക്ഷന് നല്കി.
വീട്ടിക്കാട് പട്ടിക്കപറമ്പില് വള്ളി, തൂത വടക്കുംമുറി ഒറവന്കാട്ടില് സീനത്ത് എന്നിവര്‍ക്കാണ് സൗജന്യമായി വീട് വൈദ്യുതീകരിച്ച് കണക്ഷന് നല്‍കിയത്. ഇതില്‍ വള്ളി ഒറ്റക്കാണ് താമസിക്കുന്നത്. സീനത്താകട്ടെ കാന്‍സര്‍ ബാധിതനായ ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളുമായി അവശതയില്‍ കഴിയുകയാണ്. സീനത്ത് ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ടാര്‍പായ മേഞ്ഞ ഷെഡ്ഡിലായിരുന്നു ഇവരുടെ ജീവിതം.
സീനത്തിന്റെ വീട് സ്വിച്ച് ഓണ്‍ കര്‍മ്മം വാര്‍ഡ് കൗണ്‍സിലര്‍ കെ ടി പ്രമീള നിര്‍വ്വഹിച്ചു. കെഎസ്ഇബി എഎക്സി. ഒ പി രവീന്ദ്രനാഥ്, എ ഇ സുലൈമാന്‍, മറ്റു ജീവനക്കാര്‍, മിഥില സുരേഷ്, ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ മക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: