പുല്‍പ്പള്ളി : പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പ് റെയ്ഞ്ച് ഓഫീസിന് സമീപമുള്ള മിച്ച ഭൂമി പതിച്ച് നല്കിയവരായ ആദിവാസി, പട്ടികജാതി, ജനറല്വിഭാഗങ്ങളായ 33 കുടുംബങ്ങള്‍ക്ക് 27വര്‍ഷം പിന്നിട്ടിട്ടും ഭൂമി അളന്ന് നല്‍കിയിട്ടില്ല. 1970ലെ സമ്പൂര്‍ണ്ണ ഭൂപരിഷ്കരണനിയമം അനുസരിച്ച് കുപ്പത്തോട് മാധവന്‍നായരില്‍നിന്നും മിച്ചഭൂമിയായി സ ര്‍ക്കാര്‍ പിടിച്ചെടുത്ത സ്ഥലമാണിത്.
1992ല്‍ ഭൂമി ലഭിച്ച കുടുംബങ്ങള്‍ക്ക് അളന്ന് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേ തൃത്വത്തില്‍ നിരവധി തവണ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടു ണ്ട്. മാഫിയസംഘങ്ങളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന കരിമം കോളനിയിലെ ആദിവാസികള്‍ മിച്ചഭൂമി ഗുണഭോക്താക്കള്‍ക്ക് എതിരായി് ഹൈകോടതിയല്‍ കേസ് ഫയല്‍ ചെയതു. 33 കുടുംബങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും സംരക്ഷണത്തോടുകൂടി ഭൂമി അളന്ന് കയ്യേല്പ്പിക്കണമെന്ന് 2016 ജനുവരി 28ന് ഹൈകോടതി വിധിപ്രസ്താവിച്ചിട്ടുള്ളതാണ്. എന്നാല്‍ നാളിതുവരെയായിട്ടും ജില്ലാകളക്ടര്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. മാഫിയ സംഘങ്ങളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന റവന്യൂ വകുപ്പില്‍ നിന്നും ആദിവാസികള്‍ക്കും ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും നീതി ലഭിക്കുന്നില്ലെന്ന് പുല്‍പ്പള്ളി മിച്ച ഭൂമി ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.കെ.ഗോവിന്ദന് നായര്‍ ആരോപിച്ചു. ആദിവാസികള്‍ മരിച്ചാല്‍ ജഡം മറവ് ചെയ്യാന്‍ സ്ഥലമില്ലെന്ന് ആരോപിക്കുന്നു.എന്നാല്‍ ടിഎല്‍ബി 1015/73- ഡിറ്റി. 21-12-198 9 അനുസരിച്ച് സര്‍ക്കാര്‍ ആദിവാസികള്‍ക്കായി 1.25 ഏക്കര്‍ ഭൂമി പൊതുശ്മാശാനത്തിനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശംവെച്ച് അനുഭവിച്ച് വരുന്നു. ബത്തേരി താലൂക്കില്‍ ഗവണ്മെന്റ് ഉടമയിലും അധീനതയിലുമുള്ളതായ 312 ഏക്കര്‍ സ്ഥലം ഭൂപരിഷ്കരണ നിയമം അനുസരിച്ച് ഇരുളം വില്ലേജിലും കിടങ്ങനാട് വില്ലേജിലും നിഷിപ്തമായിട്ടുള്ളതാണ്.
സ്ഥലത്തേക്ക് മിച്ച ഭൂമിയിലെ കയ്യേറ്റക്കാരായ ആദിവാസികള്‍ക്ക്മേല്‍ പ്രസ്താവിച്ച ഭൂമി നല്‍കികൊണ്ട് മിച്ചഭൂമി ഗുണഭോക്താക്കളുടെ പ്രശ്നം കളക്ടര്‍ക്ക് പരിഹരിക്കാവുന്നതാണ്. ജില്ലാകളക്ടറുടെ ഭാഗത്തുനിന്നും പുല്പള്ളി മിച്ച ഭൂമി ഗുണഭോക്താക്കള്‍ക്ക് ഹൈകോടതി വിധി നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ കളക്ട്രേറ്റ് പടിക്കല്‍ മരണംവരെ നിരാഹാര സമരം ആരംഭിക്കുന്നതാണെന്നും കളക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈകോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. പുല്‍പ്പള്ളി മിച്ചഭൂമി ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.കെ.ഗോവിന്ദന്‍നായര്‍, ആദിവാസി ഐക്യസമരസമിതിപ്രസിഡണ്ട് കല്ലൂര്‍ കേശവന്, ആക്ഷന്കൗണ്സിലംഗങ്ങള് അശോകന്, ജാനു തുവരക്കാട്ടില്, സുമതി പാമ്പും തൂക്കില്‍ എന്നിവര്‍ അറിയിച്ചു.പുല്‍പ്പള്ളിയിലെ മുഴുവന്‍ മിച്ചഭൂമിയും അളന്ന് തിട്ടപ്പെ ടുത്തണമെന്നും അത് വന വാ സികള്‍ക്ക് മുന്‍തൂക്കം നല്കി പതിച്ചുനല്കണമെ ന്നുമാണ് വിവിധ വനവാസി സംഘടന കളുടെ ആവശ്യം. ഭൂമിയില്‍ താമസമാക്കിയവ രെയും പരിഗണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: