കട്ടപ്പന: കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും ബ്ലേഡ് മാഫിയാസംഘം പിടിമുറുക്കുന്നു. ബ്ലേഡ്മാഫിയ സംഘത്തിന്റെ ഭീഷണിയെതുടര്‍ന്ന് കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ നിന്നും കാണാതായ രതീഷിനെ ഇനിയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കട്ടപ്പന മാര്‍ക്കറ്റില്‍ എസ്ആര്‍ വെജിറ്റബിള്‍സ് എന്ന ഹോള്‍സെയില്‍ കച്ചവടം നടത്തുന്നയാളാണ് രതീഷ്. ആറ് മാസം മുമ്പ് വട്ടിപ്പലിശക്കാരനില്‍ നിന്നും രതീഷ് നാല് ലക്ഷം രൂപ പലിശയ്‌ക്ക് എടുത്തിരുന്നു. ഇതിന്റെ പലിശ ഇനത്തില്‍ 5,60,000 രൂപ ഇദ്ദേഹം തിരിച്ചകെ നല്‍കി. വീണ്ടും നാല് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കട്ടപ്പന മാര്‍ക്കറ്റിലുള്ള രതീഷിന്റെ കടയില്‍ കയറി ബ്ലേഡ്മാഫിയ സംഘം ഭീഷണിപ്പെടുത്തിയതായി സമീപത്തെ വ്യാപാരികള്‍ പറഞ്ഞു.
രതീഷിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കിയിങ്കിലും അനങ്ങാപ്പാറ നയമാണ് നിയമപാലകര്‍ സ്വീകരിക്കുന്നത്. പോലീസും ബ്ലേഡ് മാഫിയയ്‌ക്ക് ഒത്താശ ചെയ്യുന്നതായി വ്യാപാരികള്‍ പറയുന്നു.
















