മാനന്തവാടി:ബാലചിത്രകാരി ഈവാ മരിയയുടെ മഴവില്ല് ചിത്ര പ്രദർശനം കേരള ലളിതകലാ അക്കാദമി മാനന്തവാടി ആർട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ബത്തേരി ഗ്രീൻ ഹിൽസ് സ്ക്കൂളിലെ മുന്നാം ക്ളാസ്സ് വിദ്യാർത്ഥിയായ ഈ ഒമ്പത് വയസ്സുകാരി ഇതിനൊടകം വരച്ച് തീർത്തത് 1000 ത്തോളം ചിത്രങ്ങൾ.രണ്ടര വയസ്സ് മുതലാണ് ഈവാ ചിത്രങ്ങൾ വരക്കാൻ തുടങ്ങിയത്.ചിത്രകലാ അധ്യാപകനായ വൈശാഖാണ് ഈവായുടെ കഴിവുകൾ കണ്ടെത്തി ചിത്രരചനക്ക് ആവശ്യമായ ഉപദേശങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകിയത്. കളർ ക്രയോൺസും, പെൻസിലുമാണ് രചനക്കായി ഉപയോഗിക്കുന്നത്. പ്രകൃതി ദൃശ്യങ്ങളാണ് കുടുതലായും വരക്കുന്നത്.ബത്തേരി, കൈപ്പഞ്ചേരി, തെക്കെ കുഴിപ്പള്ളിൽ ബിനോയുടെയും ഷീജയുടെയും മകളായ ഈവാ മരിയയുടെ ആദ്യ പ്രദർശനമാണിത്. അച്ചനും അമ്മയുമാണ് തനിക്ക് പ്രചോദനമായതെന്ന് ഈവ പറഞ്ഞു. ജോൺസണാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. സഹോദരൻ ആബേലിനും ചിത്രരചനയിൽ: താത്പ്പര്യമുണ്ട്. 60 ഓളം ചിത്രങ്ങളടങ്ങിയ പ്രദർശനം ജാഫർ സാദിക്ക് ഉദ്ഘാടനം ചെയ്തു.എ പ്രിൽ മൂന്നിന് പ്രദർശനം സമാപിക്കു൦
പ്രതികരിക്കാൻ ഇവിടെ എഴുതുക: