തൊടുപുഴ: മടത്തിക്കണ്ടത്ത് അനധികൃത മണ്ണെടുപ്പ് നടത്തുന്നതിനിടെ റവന്യൂ വകുപ്പ് ജെ.സി.ബി പിടിച്ചെടുത്തു. തൊടുപുഴ നഗരസഭ വാര്‍ഡിലാണ് ദീര്‍ഘനാളായി അനധികൃത മണ്ണ് ഖനനം നടന്ന് വന്നിരുന്നത്.
സമീപം പോട്ടേനാട് കുന്ന് കേന്ദ്രീകരിച്ച് മണ്ണ് ഖനനം നടത്തുന്നതിനിടെയാണ് അഡീ. തഹസില്‍ദാരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
സ്ഥലത്തെത്തിയ റവന്യൂ സംഘം നിര്‍മ്മാണം നടത്തിക്കൊണ്ടിരുന്ന ജെസിബി പിടിച്ചെടുക്കുകയായിരുന്നു. പ്രദേശം കേന്ദ്രീകരിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്‌പിക്കുകയും ചെയ്തു. ഇതേകുറിച്ച് ജന്മഭൂമി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സ്ഥലത്തെ അനധികൃത മണ്ണെടുപ്പിനെതിരേ സമീപവാസി ഹൈക്കോക്കാടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 21 ന് ഹൈക്കോടതി അനധികൃത ഖനനത്തിനെതിരേ ഉത്തരവിട്ടു. എന്നാല്‍ ഹൈക്കോടതി വിധി നിലനില്‍ക്കെയും ഇവിടെ മണ്ണ് ഖനനം നടത്തുന്നതായി റവന്യൂ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു റവന്യൂ സംഘത്തിന്റെ നടപടി. റവന്യൂ സംഘത്തോടൊപ്പം തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. പിടിച്ചെടുത്ത വാഹനം തൊടുപുഴ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
















