കട്ടപ്പന: കട്ടപ്പന നഗരസഭ രുപീകരണത്തിനുശേഷമുള്ള രണ്ടാമത്തെ ബഡ്ജറ്റ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ബിന്ധു സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. കുടിയേറ്റഗ്രാമം നഗരമായി മാറിയതിനാല്‍ അതിനുതകുന്ന തരത്തിലുള്ള വികസനങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.42,25,76862 രൂപാ വരവും 37,79,21500 രുപാ ചെലവും,5,46,55,362 രുപാ നീക്കിയിരുപ്പും വരുന്ന ബഡ്ജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.കട്ടപ്പന നഗരത്തിന്റെ സമഗ്രമായ വികസനവും ടൂറിസം മേഖലയിലും, ആരോഗ്യമേഖലയിലും ബഡ്ജറ്റ്കാര്യമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഡി പി ആര്‍ പദ്ധതി കുറ്റമറ്റരീതിയില്‍ നടപ്പിലാക്കുന്നതിന് 3 കേടി 99ലക്ഷംരൂപയും, സമ്പൂര്‍ണ്ണ ശൗചാലയ പദ്ധതിക്ക് 40 ലക്ഷം രൂപയും,ബഡ്ജറ്റില്‍വകയിരുത്തിയിട്ടുണ്ട്.
കുടാതെ മുനിസിപ്പല്‍ ഓഫീസ് സോളാര്‍പാനലിങ്ങിന് 50 ലക്ഷംരൂപയും, വഴിവിളക്കുകള്‍ എല്‍ ഇ ഡി ആക്കുന്നതിന് 30 ലക്ഷംരൂപയും, പുതിയ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷംരൂപയും, ഹൈമാസ് ലൈറ്റുകളുടെ റിപ്പയറിങ്ങിന് 4.5 ലക്ഷം രൂപയും, മാറ്റിവച്ചിട്ടുണ്ട്. നഗര സൗന്ദര്യവത്കരണ പരിപാടികള്‍ക്കായി 1 കോടി രൂപയും,കല്യാണ തണ്ട് ടൂറിസം വികസനത്തിനായി 3 കോടി രൂപയും ബഡ്ജറ്റില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി റ്റി സെബാറ്റിയന്‍ മെമ്മോറിയല്‍ പാര്‍ക്ക് നിര്‍മ്മാണത്തിന് 50 ലക്ഷം, പോലീസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള സ്ഥലത്ത് ഷോപ്പിങ് കോപ്ലക്‌സ് നിര്‍മ്മാണത്തിന് 25 ലക്ഷം, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് 50 ലക്ഷം എന്നിങ്ങനെയും തുക മാറ്റിയിട്ടുണ്ട്. ആരോഗ്യമേഖലയെ പരിപോഷിപ്പിക്കുന്ന്തിനായി താലൂക്കാശുപത്രി നവീകരണത്തിന് 90 ലക്ഷം രൂപയും, കൊച്ചുതോവാള ഹെല്‍ത്ത് സബ് സെന്ററിന് കെട്ടിടവും കമ്മുണിറ്റി ഹാളും നിര്‍മ്മിക്കുന്നതിന് 10 ലക്ഷംരൂപയും മുനിസിപ്പാലിറ്റി ആമ്പുലന്‍സിനായി 9 ലക്ഷം രൂപയും അനുവതിച്ചു.നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി മള്‍ട്ടി ലെവല്‍ പാര്‍ക്കിഗ് സിസ്റ്റത്തിനായി 50 ലക്ഷം രൂപായും ഡ്രൈനേജ്, സ്റ്റിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയും ഓടകളുടെ
ശുചീകരണത്തിന് 4 ലക്ഷവും , മുനിസിപ്പല്‍ സ്‌പോട്‌സ് കോംപ്ലക്‌സിന് സ്ഥലം ഏറ്റെടുക്കുന്നതിന് 50 ലക്ഷം രൂപയും സ്റ്റേഡിയ നവീകരണത്തിന് 25 ലക്ഷം രൂപയും ബഡ്ജറ്റിലുണ്ട്.വിദ്യാഭായസ രംഗത്ത് കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കുളിനും, വാഴവര ഗവണ്‍മെന്റ് സ്‌കുളിനും സ്മാര്‍ട്ട് ക്ലാസ് റൂം ന
ിര്‍മ്മിക്കുന്നതിനായി 6 ലക്ഷം രൂപയും, റോഡുകളുടെ നവീകരണത്തിനായി 2.5 കോടി രൂപയും ആധുനീക മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയും അര്‍ബ്ബന്‍ ഉപജീവന് മിഷന്‍ പദ്ധതിക്കായ് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും ബഡ്‌സ്‌സ്‌കുള്‍ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപായും വകയിരുത്തി യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളി അദ്ധ്യക്ഷനായിരുന്നു.
















