പാലക്കാട്: പാലക്കാട്- പൊള്ളാച്ചി പാതയില്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിലുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കും, പ്രധാനമന്ത്രിക്കും, റെയില്‍വേ മന്ത്രിക്കും നിവേദനം നല്കി.
പാലക്കാട് പൊള്ളാച്ചിപാതയില്‍ കൂടുതല്‍ ട്രെയ്നുകള്‍ അനുവദിക്കുക, രാമേശ്വരം-എറണാകുളം, പൂനെ-തിരുനെല്‍വേലി ട്രെയിനുകളെ സ്ഥിരമാക്കുക, എല്ലാ ട്രെയിനുകള്‍ക്കും കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കുക, ഊട്ടറ റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിവേദനം.
ബിഡിജെഎസ് സംസ്ഥാന വൈസ്.പ്രസിഡന്റ് എ.എന്‍.അനുരാഗ്, ജില്ലാ വൈ.പ്രസി.കെ.സി.മുരളീധരന്, നെന്മാറ മണഡലം പ്രസി. ആര്.അരവിന്ദാക്ഷന്, സെക്രട്ടറി എസ്.ദിവാകരന്, കെ.എസ്.ദിനേഷ്,കെ.അനന്തകുമാര്‍, ജി.സുദേവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: