കല്‍പ്പറ്റ : ‘ഹരിതകേരളം’ മിഷന്റെ ഭാഗമായി ജില്ലയിലെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിച്ച് ‘ക്ലീന്‍ കേരള കമ്പനി’യ്ക്ക് കൈമാറുന്നതിന്റെ ആദ്യഘട്ടത്തില്‍ സിവില്‍ സ്റ്റേഷന് പരിസരത്തെ സര്‍ക്കാര്‍ ഓഫീസുകളിലുള്ള ഇ- മാലിന്യങ്ങളുടെ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ പട്ടിക ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ജില്ലാ ശുചിത്വമിഷന് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഓഫീസിലെ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പട്ടിക ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി നല്കുന്ന മുറയ്ക്ക് പി.ഡബ്ല്യു.ഡി. ഇലക്ടോണിക്സ് വിഭാഗം പരിശോധിച്ച് ‘നോണ്‍ സര്‍വ്വീസബിള്‍ സര്‍ട്ടിഫിക്കറ്റ്’ നല്‍കും. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉപകരണങ്ങളാണ് ‘ക്ലീന്‍ കേരള കമ്പനി’യ്ക്ക് കൈമാറുക. സി.പി.യു, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, യു.പി.എസ് (500 വാട്ട്സ്/ 1 കിലോ വാട്ട്), ലെഡ് ആസിഡ് ബാറ്ററി, ലാപ്ടോപ്, ഫാന്‍, ടെലഫോണ്‍, ഫോട്ടോ കോപ്പിയര്‍, പ്രിന്റര്‍, എയര്‍ കണ്ടീഷണര്‍ എന്നിവയാണ് ശേഖരിക്കുക. അടുത്ത ഘട്ടത്തില്‍ പദ്ധതി താലൂക്കു തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായും കലക്ടര്‍ അറിയിച്ചു. അപേക്ഷയുടെ മാതൃക ശുചിത്വമിഷന് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04936 203223.
പ്രതികരിക്കാൻ ഇവിടെ എഴുതുക: