പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസിയുടെ പുരോഗതിക്കായി പ്രേത്യക വകുപ്പ് രൂപീകരിക്കണമെന്ന് കെഎസ്ആര്ഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് ആവശ്യപ്പെട്ടു. കെഎസ്ആര്ഇഎസ് ജില്ലാ സമ്മേളനം പെരിന്തല്‍മണ്ണയില്‍ ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ കെഎസ്ആര്‍ടിസി നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഇതുകൊണ്ട് പരിഹാരം കാണാനാകും. കാലങ്ങളായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാറ്റുറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കണം, ജീവനക്കാരുടെ തൊഴിലും വേതനവും നിഷേധിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന് അദ്ധ്യക്ഷനായി. വി.എ.ബിജു, വി.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ഒ.ഗോപാലന്(പ്രസിഡന്റ്), പി.മുരളി, സി.എസ്.നിഷാദ്(വൈസ് പ്രസിഡന്റ്), എം.വി.രണദിവ്(സെക്രട്ടറി), പി.വി.ദിനേശ്, എം.പി.ഒംപ്രകാശ്(ജോ.സെക്രട്ടറി), പി.ഗണേശന്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: