പത്തനംതിട്ട: ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം ഏഴംകുളം ഒലിവ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന സെക്രട്ടറി വി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു.
പൊതു ശ്മശാനം നിര്‍മ്മിക്കുക, ശബരിമല വിഷയം, മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുക, പമ്പാനദിയെ സംരക്ഷിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സോമന് അദ്ധ്യക്ഷനായി. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്. പ്രസാദ്, സെക്രട്ടറി സതീഷ്കുമാര്‍, സംസ്ഥാന ഉപാദ്ധ്യക്ഷ പി.ജി.ശശികല ടീച്ചര്‍, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, ജില്ലാ രക്ഷാധികാരി കെ.ആര്.കൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഹൈന്ദവ മുന്നേറ്റം പ്രാദേശിക തലത്തില്‍ എന്ന വിഷയത്തില്‍ അമ്പോറ്റി കോഴഞ്ചേരി ക്ലാസ്സ് എടുത്തു. സമാപന സമ്മേളനത്തില്‍ സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍ പ്രഭാഷണം നടത്തി.ജില്ലാ ട്രഷറര്‍ പി.എന്‍. രഘൂത്തമന്, സി.അശോക് കുമാര്‍, ബി.അനില്‍കുമാര്‍, രതീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: