തൃപ്രയാര്‍:ടിപ്പറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കോതകുളം ഡിസ്കോ സെന്ററിന് സമീപം കണക്കാട്ട് അരവിന്ദന്-ശോഭ ദമ്പതികളുടെ ഏക മകന് ഇവാന് ഇളങ്കോ(23)വാണ് മരിച്ചത്.ശനിയാഴ്ച വൈകീട്ട് കോതകുളം പടിഞ്ഞാറാണ് അപകടമുണ്ടായത്.പടിഞ്ഞാറ് ഭാഗത്ത് നിന്ന് വന്നിരുന്ന ടിപ്പര്‍ ബൈക്കിലിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവാന് ഇളങ്കോയെ വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടു പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചിത്രകലാ വിദ്യാര്‍ഥിയായിരുന്നു ഇവാന് ഇളങ്കോ കല്‍ക്കത്തയിലും കാലടി സംസ്കൃത സര്‍വകലാശാലയിലും ചിത്രരചന അഭ്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: