ചാലക്കുടി:അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി.ചാലക്കുടി സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.ചാലക്കുടി മുതല്‍ മലക്കപ്പാറ വരെയുള്ള 92 കിലോമീറ്റര്‍ ദൂരത്തില്‍ ആകെയൊരു പ്രാഥമികാരോഗ്യ കേന്ദ്രമാണ് പ്രവര്‍ത്തിക്കുന്നത് വെറ്റിലപ്പാറ ഹെല്‍ത്ത് സെന്ററില്‍ മാത്രമാണ്.
വര്‍ഷം തോറും ലക്ഷ കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന അതിരപ്പിള്ളിയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ചാലക്കുടിയിലെത്തിയിട്ടു വേണം ചികിത്സ നല്കുവാന്.അതിരപ്പിള്ളി പഞ്ചായത്തിലെ പതിമൂന്ന് ആദിവാസി കോളനിയിലെ ആദിവാസി സമുഹത്തിനും ആരോഗ്യ കേന്ദ്രം വലിയാശ്വാമാണ് നല്‍ക്കുക.എകദേശം പതിനേഴായിരം രൂപയുടെ മരുന്നും ഇവിടെ ക്ലബ്ബ് സ്വരൂപിച്ചിട്ടുണ്ട്.അതിരപ്പിള്ളി വെള്ളച്ചാട്ടതിന് സമീപത്തായിട്ടാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഡോ.പ്രകാശ് ചന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.വാഴച്ചാല്‍ ഡിഎഫ്ഒ എന്‍.രമേഷ്,ചാലക്കുടി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോബി എം.ജെ.സെക്രട്ടറി അനൂപ് ചന്ദ്രന്, ഫോട്ടോഗ്രാഫര്‍ ഷാജി മതിലകം,ചാലക്കുടി ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല,അഡ്വ.സി.ബി.അരുണ്‍,ഫാദര്‍ ലിജോ കോങ്കോത്ത് ,തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: