നെന്മണിക്കര: പഞ്ചായത്തിലെ പുലക്കാട്ടുകരയില് പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിനും പശു ഫാമിനും അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
പശു ഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുക്കിവിടുന്നത് മൂലം സമീപത്തെ കിണറുകള്‍ മലിനപ്പെട്ടിരുന്നു. വെള്ളം കുടിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ലൈസന്‍സ് ഇല്ലാതെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. വര്‍ഷങ്ങളായി പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് കാറ്ററിംഗ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: