ഒല്ലൂര്‍: പരിസഥിതിയക്ക് കോട്ടം തട്ടാത്തതും പരിസഥിതിയെ സംരക്ഷിച്ച് കൊണ്ടുള്ള പുതിയ വ്യവാസയ നയം സര്‍ക്കാര്‍ കൊണ്ട് വരണമെന്നും അതിനെ മറ്റു സംസഥാനങ്ങളില്‍ പോയി ആവശ്യമായ പഠനം നടത്തുവാന്‍ തയ്യാറാകണമെന്ന് ഇന്‍ഡസട്രിയല്‍ മസ്ദൂര്‍ സംഘം സംസ്ഥാന സെക്രട്ടറി ടി.സി സേതുമാധവന്. തൃശൂര്‍ ജില്ലാ ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്വാനഭാരം കൂടുതലുളള ഫാക്ടറി തൊഴിലാളികളുടെ വേതനത്തില്‍ കാര്യമായിട്ടുളള വര്‍ദ്ധനവ് ഇതുവരെ ഉണ്ടായിട്ടില്ല. വ്യവസായ തൊഴിലാളികള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഡി എ ബാധകമാക്കി ഉത്തരവ് ഇറക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.മോഹന്‍ദാസ്, കെ.വി ജയ, ഗോപി കളളായി, ഫിനിക്സ് ജോര്‍ജ്ജ്, കെ.അനില്‍കുമാര്‍, അംബിക ബാബു, കെ.എ ബെന്നി റപ്പായി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: